സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകട കേസ് ഒത്തുതീർപ്പാക്കി സിനിമാപ്രവർത്തകർ

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ കേസ് ഒത്തുതീർപ്പാക്കി അണിയറ പ്രവർത്തകർ. ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എംജി റോഡിൽ വെച്ച് നടൻ അർജുൻ അശോകനും, സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്, ശേഷം റോഡിലുണ്ടായിരുന്ന ഒരു കാറിലും രണ്ട് ബൈക്കിലുമിടിച്ച് നാശനഷ്ടങ്ങളും ഉണ്ടായിരുന്നു

സംഭവത്തെ തുടർന്ന് പോലീസും, എംവിഡിയും കേസ് എടുത്തിരുന്നു, എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ മറ്റുള്ളവരോട് സംസാരിക്കുകയും വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാമെന്ന ഉറപ്പിൽ പരാതിയില്ലാതെ ഒത്തുത്തീർപ്പാക്കുകയായിരുന്നു. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മാത്യു തോമസ്, ശ്യാം മോഹൻ, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Articles
Next Story