ഉണ്ണിമുകുന്ദനെ മാർക്കോ ആക്കിയ ഫിറ്റ്നസ് ട്രെയ്നർ
ആഗോളതലത്തിൽ കത്തി കയറിയിരിക്കുകയാണ് ഉണ്ണിമുകുന്ദന്റെ മാർക്കോ. മല്ലു സിങ്ങിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ പിന്നീട് ഇങ്ങോട്ട് നിരവധി വേഷങ്ങൾ ചെയ്തെങ്കിലും മാർക്കോയിലെ വേഷം അതിൽ നിന്നെല്ലാം വ്യത്യസ്തവും സമാനതകളില്ലാത്തതുമാണ്. ഉണ്ണിമുകുന്ദന്റെ ഉരുക്കുപോലുള്ള ശരീരത്തിന്റെ ലൂക്ക് തന്നെയാണ് അതിൽ എടുത്തുപറയേണ്ടത്. ചിത്രത്തിലെ ചോരയൊലിക്കുന്ന സിക്സ് പാക്ക് ശരീരത്തിന് പിന്നിൽ ഒരു വലിയ പരിശ്രമത്തിന്റെ കഥയുണ്ട്. ഉണ്ണിമുകുന്ദൻ മാർക്കോ ആയി മാറിയ കഥ . അല്ല , മാർക്കോ ആക്കി മാറ്റിയ കഥ. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന ഉണ്ണിയെ സംബന്ധിച്ചു ജിമ്മും പ്രാക്റ്റീസും ഒന്നും ഒരു പുതിയ കാര്യമല്ല. പക്ഷെ മാർക്കോക്ക് വേണ്ടി കുറച്ചധികം കഷ്ടപ്പെടണമായിരുന്നു. മാർക്കോയിലെ കരുത്തുറ്റ രൂപത്തിലേക്ക് ഉണ്ണിയുടെ ശരീരത്തിനെ പരുവപ്പെടുത്തുന്നതിന് വേണ്ട നിർദേശങ്ങൾ നൽകി അയാൾക്കൊപ്പം നിന്ന ഒരു കൊച്ചുണ്ട്. ഉണ്ണിമുകുന്ദനെ മാർക്കോയുടെ ലൂക്കിലേക്ക് കൊണ്ടുവന്ന ആ കോച്ചിന്റെ പേര് ബിജോ ജോയ് എന്നാണ്.
മാർക്കോ സിനിമയുടെ പ്രൊഡ്യൂസർ ആയ ശരീഫ് മുഹമ്മദിനെ മുൻപ് ട്രെയിൻ ചെയ്യിച്ചതിന്റെ പരിചയത്തിലാണ് മാർക്കോക്ക് വേണ്ടി ഉണ്ണിമുകുന്ദനെ പരിശീലിപ്പിക്കാനുള്ള അവസരം ബിജോയ്‌ക്ക് ലഭിക്കുന്നത്. ബിജോയ്‌ക്കരികിലെത്തുന്നതിന് മുന്ന് മാസത്തോളമുള്ള പരിശീലനത്തിന് ശേഷമാണ് ഉണ്ണിമുകുന്ദൻ ബിജോയ്‌ക്കരികിൽ എത്തുന്നത്. ആവശ്യത്തിന് മസിലൊക്കെ ഉണ്ണിക്ക് ഉണ്ടായിരുന്നെങ്കിലും ഹാർഡ്നസ് കൂടുതൽ ആവശ്യമായിരുന്നു. ശരീരത്തിൽ കൊഴുപ്പിന്റെ അംശവും കൂടുതലായിരുന്നു. മസിലുകൾ നന്നായി തെളിഞ്ഞു നിൽക്കണമെങ്കിൽ ഉണ്ണിയുടെ ശരീരത്തിൽ നിന്നും ഏകദേശം 7-10 ശതമാനം മസിൽ കുറക്കേണ്ടത് അത്യാവശ്യമായിരുന്നു. നല്ല ഭംഗിയിൽ ആബ്സ് മസിൽസും സിക്സ് പാക്കുമൊക്കെ പ്രകടമായി കാണുന്ന രീതിയിലേക്ക് ഉണ്ണിയുടെ ശരീരത്തെ മാറ്റിയെടുക്കുകയായിരുന്നു ബിജോയുടെ ലക്‌ഷ്യം. ദുബായിലാണ് മാർക്കോയായി മാറാനുള്ള ഉണ്ണിമുകുന്ദന്റെ പരിശീലനം നടന്നത്.
പരിശീലനത്തിൽ ഒരു പ്രധാന പ്രതിസന്ധിയായിരുന്നത് സമയമായിരുന്നു. വെറും 25 ദിവസമാണ് ബിജോയ്‌ക്ക് ലഭിച്ചത്. അതിനുള്ളിൽ മാർക്കോയുടെ ഫോമിലേക്ക് ഉണ്ണിയെ മാറ്റിയെടുക്കണമായിരുന്നു. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ ഉണ്ണിക്ക് ട്രെയിനിങ് നൽകി. വെയിറ്റിങ് ട്രെയിനിനിഗിനൊപ്പം ഒന്നൊന്നര മണിക്കൂർ കാർഡിയോ വർക്ക് ഔട്ടും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ ഡയറ്റും ഒരു പ്രധാന ഘടകമായതിനാൽ ദിവസം 5 മുതൽ 6 തവണ വരെ ഭക്ഷണം കഴിക്കാനായിരുന്നു ഉണ്ണിക്കുള്ള ബിജോയുടെ നിർദേശം. കാർബോ ഹൈഡ്രേറ്റ് വളരെ കുറച്ചുള്ള ഡയറ്റാണ് നൽകിയത്. ദിവസം 50 ഗ്രാം ഔട്സിനൊപ്പം ബാക്കി പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം. ഒന്നോ രണ്ടോ നേരം ചിക്കനും ബാക്കിയുള്ള സമയങ്ങളിൽ പുഴുങ്ങിയ മുട്ടയുടെ വെള്ളയും കഴിക്കാം. കൂടെ എനർജിക്കു വേണ്ടി കുറച്ച് ഡ്രൈ ഫ്രൂട്സും സിട്രിക് ആസിഡ് അടങ്ങിയ ഓറഞ്ച് പോലുള്ള ഫുട്സും ഉണ്ണിയുടെ ഭക്ഷണത്തിൻറ്‍റെ ഭാഗമാക്കി. 7-8 മണിക്കൂറുള്ള ഉറക്കം വ്യായാമവും ഭക്ഷണവും പോലെ തന്നെ പ്രധാനമാണ്. എന്നാൽ ആ നിർദേശം ബിജോയ്‌ക്ക് നൽകേണ്ടി വന്നില്ല. കാലങ്ങളായി തന്നെ ഹെൽത്തി ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ഉണ്ണി അത് മുന്നേ തന്നെ ശീലിച്ചിരുന്നതാണ്.
ട്രെയിനിങ് തുടങ്ങുന്നതിന് മുന്നേയുള്ള ഭാരം തന്നെയായിരുന്നു ട്രെയിനിങ്ങിനു ശേഷവും. അതായാത് ഫാറ്റ് പോയി അവിടെ മസിൽസ് ഉണ്ടായി. ദുബായിൽ നിന്ന് തിരിച്ചെത്തിയപ്പോൾ എത്ര കിലോ കുറഞ്ഞു എന്ന് ചോദിച്ചവരോട് ഒരു കിലോ പോലും കുറക്കാതെ എന്റെ ട്രൈലെർ ഫാറ്റ് മാത്രം എടുത്തു കളഞ്ഞു എന്ന മറുപടിയാണ് ഉണ്ണി നൽകിയത്.
ഫിറ്റ്നസിന്റെ കാര്യത്തിൽ ഉണ്ണിക്കുള്ള താൽപ്പര്യം പറയേണ്ടതില്ലല്ലോ. വളരെ ചെറിയ പ്രായത്തിൽ തന്നെ ജിമ്മിൽ പോകാൻ തുടങ്ങിയ ഉണ്ണിമുകുന്ദന് ബോഡി ബിൽഡിങ് ഒരു ക്രയ്സ് തന്നെയാണ് . അതുകൊണ്ടുതന്നെ ഉണ്ണിയെ പരിശീലിപ്പിക്കുന്നതിൽ ബിജോയ്‌ക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ബിജോയുടെ നിർദേശങ്ങൾക്കനുസരിച്ച് ആവേശത്തോടെയും അതിലുപരി ആസ്വദിച്ചുമാണ് ഉണ്ണി പരിശീലനം നടത്തിയത്.