ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ; ആദ്യത്തെ കണിമണിക്കായി ഒരുങ്ങി സിദ്ധാർഥ് മൽഹോത്രയും കിയാരാ അദ്വാനിയും

ബോളിവുഡിലെ പ്രിയ ദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ജീവിതത്തിന്റെ മറ്റൊരു സ്ഥാനത്തേയ്ക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് . തങ്ങളുടെ ആദ്യത്തെ കൺമണി എത്തുന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത് ഒരു കുഞ്ഞു ജോഡി ബേബി സോക്‌സ് ഇരുവരുടെയും കൈകുമ്പിളിൽ പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങൾ മാതാപിതാക്കൾ അകാൻ പോകുന്ന കാര്യം താര ദമ്പതികൾ അറിയിച്ചത്. . “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഉടൻ വരുന്നു" എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ജാക്ക്വലിൻ ഫെർണാണ്ടസ്, അരമന മാലിക് കൃതി ഖാർബന്ദ, അദാ ഖാൻ,സഞ്ജയ് കപൂർ, രാഹുൽ വൈദ്യർ, കരീന കപൂർ ഖാൻ, വരുൺ ധവാൻ ,പേർളി മാണി എന്നിങ്ങനെ നിരവധി താരങ്ങൾ ആണ് ഇരുവർക്കും ആശംസകൾ നേർന്നു കമെന്റുമായി എത്തിയത്. 'ഏറ്റവും നല്ല സമയം ഉടൻ എത്തുകയാണ് , ഇരുവരെ ദൈവം അനുഗ്രഹിക്കട്ടെ 'എന്നായിരുന്നു കരീനയുടെ കമെന്റ്.
സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും ഒന്നിച്ചു അഭിനയിച്ച ജീവചരിത്ര ചിത്രമായ ഷെർഷാ, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വൻ പ്രശംസ ഏറ്റുവാങ്ങിയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അതിനു ശഷം 2023ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോയും എങ്ങും വിരൽ ട്രെൻഡ് ആയിരുന്നു .
രാം ചരണിൻ്റെ ആക്ഷൻ ചിത്രമായ ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറിലാണ് കിയാര അവസാനമായി എത്തിയ ചിത്രം . മറുവശത്ത്, സിദ്ധാർത്ഥ് മൽഹോത്ര ഇപ്പോൾ ജാൻവി കപൂറിനൊപ്പം അഭിനയിക്കുന്ന പരം സുന്ദരി എന്ന ചിത്രത്തിൻ്റെ ഷൂട്ടിങിലാണ്. സിനിമയുടെ ചിത്രീകരണത്തിനായി ടീം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയിരുന്നു.