ശിവകർത്തികേയനൊപ്പം തമിഴ്ചിത്രം കാനയിൽ വേഷമിട്ടവരിൽ വയനാട്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരവും

2018-ലെ വയനാട് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായപ്പോൾ തന്നെ സഹായിച്ചത് തമിഴ് നടൻ ശിവകാർത്തികേയൻ ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ഈ അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
അടുത്തിടെ ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ, വെള്ളപ്പൊക്കത്തിൽ വീടും സ്വകാര്യ വസ്തുക്കളും ഒലിച്ചുപോയപ്പോൾ ശിവകാർത്തികേയൻ സഹായവുമായെത്തിയതിനെപ്പറ്റി സജന പറഞ്ഞിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് ശിവകാർത്തികേയൻ തന്നെ വിളിച്ച് എന്തെങ്കിലും ആവശ്യം ഉണ്ടോയെന്ന് ചോദിച്ചെന്നും ക്രിക്കറ്റ് കിറ്റ് നശിച്ചുപോയതിനാൽ തനിക്ക് പുതിയ സ്പൈക്കുകൾ മാത്രം മതിയെന്ന് ശിവകർത്തികയനോട് പറഞ്ഞെന്നുമാണ് സജന പറയുന്നത്.
“ഒരാഴ്ചയ്ക്കുള്ളിൽ, എനിക്ക് പുതിയ സ്പൈക്കുകൾ ലഭിച്ചു. എനിക്ക് ആ സമയത്ത് ചലഞ്ചർ ട്രോഫിക്ക് പോകേണ്ടി വന്നു, എൻ്റെ കുടുംബം എങ്ങനെയുണ്ടെന്ന് അവിടെയുള്ളവരെല്ലാം ചോദിക്കും, എനിക്ക് ടെൻഷനായിരുന്നു. പക്ഷേ, എല്ലാവരും പിന്തുണച്ചു,” സജന കൂട്ടിച്ചേർത്തു.
ഐശ്വര്യ രാജേഷ് നായികയായി അഭിനയിച്ച തമിഴ് ചിത്രം കാനയിലൂടെയാണ് ശിവ കാർത്തികേയൻ സജനയെ പരിചയപ്പെടുന്നത്.
കൗസല്യ മുരുഗേശൻ എന്ന യുവതി അവളുടെ പിതാവിൻ്റെ കായിക പ്രേമം കാരണം ഒരു ക്രിക്കറ്റ് താരമാകാൻ ആഗ്രഹിക്കുന്നു. എല്ലാത്തരം വെല്ലുവിളികളും നേരിടുന്നതിനിടയിൽ അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവൾ അഭിമുഖീകരിക്കേണ്ടി വന്ന പോരാട്ടങ്ങളാണ് സിനിമ ചിത്രീകരിച്ചത്.
ചിത്രത്തിൽ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായാണ് ശിവകാർത്തികേയൻ എത്തുന്നത്.
ചിത്രത്തിൽ ടീമംഗങ്ങളിൽ ഒരാളുടെ വേഷം ചെയ്തത് സജന ആയിരുന്നു.