മെഗാസ്റ്റാർ -ലേഡി സൂപ്പർസ്റ്റാർ 'ബ്ലോക്ക്ബസ്റ്റർ കോംബോ' വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം മഹേഷ് നാരായണൻ്റെ മലയാളം പ്രൊജക്റ്റിൽ ലേഡി സൂപ്പർസ്റ്റാറും

ഏകദേശം മൂന്ന് വർഷത്തിന് ശേഷം നയൻതാര മോളിവുഡിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഗോൾഡ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ്റെ പുതിയ മൾട്ടി-സ്റ്റാർ ചിത്രത്തിൽ അവർ അഭിനയിക്കും. 18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. MMMN എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും കൂടുതൽ ചിലവേറിയ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സിനിമ പ്രേമികൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

കൊച്ചിയിൽ നടക്കുന്ന ചിത്രത്തിൻ്റെ സെറ്റിൽ ലേഡി സൂപ്പർ സ്റ്റാർ തങ്ങൾക്കൊപ്പം ചേർന്നതായി അണിയറ പ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത് . മമ്മൂട്ടിയും സംവിധായകൻ മഹേഷ് നാരായണനുമായും നയൻതാര സംസാരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.

ഫോട്ടോകളും വീഡിയോയും വൈറലായതിന് തൊട്ടുപിന്നാലെ "ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും ഒന്നിക്കുന്നു '' എന്നാണ് ആരാധകരുടെ കമെന്റുകൾ.

2003ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നയൻ‌താര.

2005ൽ മമ്മൂട്ടി നായകനായ തസ്‌കര വീരൻ , രാപ്പകൽ എന്നീ ചിത്രങ്ങളിൽ നയൻ‌താര ആയിരുന്നു നായിക.

ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നയൻതാരയും മമ്മൂട്ടിയും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2015ൽ ഭാസ്‌കർ ദി റാസ്‌കൽ, 2016ൽ പുതിയ നിയമം എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. അതിനു ശേഷം തെന്നിന്ധ്യയിലെ തിരക്കേറിയ താരമായി നയൻ‌താര മാറിയെങ്കിലും, മലയാളത്തിലും അവർ അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം 2015ൽ ഭാസ്‌ക്കർ ദി റാസ്‌ക്കൽ , 2016ൽ പുതിയ നിയമം എന്നിവയിൽ നായികയായി എത്തി മികച്ച അഭിനയമാണ് നയൻതാര കാഴ്ചവെച്ചത്. പുതിയ നിയമത്തിലെ പ്രധാനകഥാപാത്രവും നയൻതാര അവതരിപ്പിച്ച 'വാസുകി' എന്ന കഥാപത്രമായിരുന്നു. ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നയൻതാരയ്ക്ക് ലഭിച്ചു. ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിലെ ഇരുവരുടെയും കോമ്പിനേഷനും ഏറെ ശ്രെദ്ധേയമായിരുന്നു. അതിനാൽ ഈ "ബ്ലോക്ക്ബസ്റ്റർ കോംബോ'' വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ.

കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തിൻ്റെ നാലാം ഷെഡ്യൂളിലാണ് നയൻതാര ജോയിൻ ചെയ്തത് . അടുത്തിടെ, നദി രേവതി അവതരിപ്പിക്കുന്ന പ്രധാന രംഗങ്ങൾ പൂർത്തിയായിരുന്നു . ഈ ബിഗ് ബജറ്റ് പ്രോജക്റ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, രൺജി പണിക്കർ, സനൽ അമൻ, ഷഹീൻ സിദ്ദിഖ്, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് കൂടാതെ മറ്റ് നിരവധി പ്രശസ്ത അഭിനേതാക്കളും ചിത്രത്തിൽ ഉൾപ്പെടുന്നു.

ആദ്യം ശ്രീലങ്കയിൽ ഷൂട്ട് തുടങ്ങി, തുടർന്ന് ഷാർജയിലും അസർബൈജാനിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു . പിന്നീട് നാലാം ഘട്ടത്തിനായി ടീം ശ്രീലങ്കയിലേക്ക് മടങ്ങി. മോഹൻലാൽ, മമ്മൂട്ടി, രേവതി എന്നിവർക്കൊപ്പമുള്ള നിർണായക രംഗങ്ങൾ ചിത്രീകരിക്കുന്ന അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ നടക്കും.

Related Articles
Next Story