'ദി മൊമെന്റ് ' വിജയുമൊത്തുള്ള ഫാൻ ഗേൾ മൊമെന്റ് പങ്കുവെച്ച മമിതാ ബൈജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69, H വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ച് മമിത ബൈജു. 'ദി മൊമെന്റ് ' എന്ന അടികുറിപ്പോടെയായിരുന്നു മമിത ഇൻസ്റ്റാഗ്രാമിൽ വിജയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. 'താൻ ഒരു വലിയ വിജയ് ഫാൻ ആണ്. വിജയ് സാറിന്റെ ഒപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും പക്ഷെ അതൊക്കെ വെറും സ്വപ്നം ആണെന്നും മമിത ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു. പിന്നീട് നിർമ്മാതാക്കൾ ചിത്രത്തിൻ്റെ അഭിനേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചതോടെ, മമിത ബൈജു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ സ്വപ്ന സാഷാത്കാരം പോലെ മമിത വിജയ്‌ക്കൊപ്പം ദളപതി 69-ൽ അഭിനയിക്കുകയാണ്. മാമിതയെ കൂടാതെ നടിയുടെ ആരാധകരും ഇതിൽ ഒരുപാട് സന്തോഷത്തിലാണ്. നിരവധി കമെന്റുകളാണ് നടിയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. ഒക്ടോബർ 4 നു ആയിരുന്നു സിനിമയുടെ പൂജ. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്ന് ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ പ്രേമലു എന്ന സെൻസേഷണൽ ചിത്രത്തിനു ശേഷം തമിഴിലും തെലുങ്കിലും മമിതയ്ക്ക് വലിയ ആരാധകർ ഉണ്ടായി.ജി വി പ്രകാശ് കുമാർ നായകനായ റിബൽ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച മമിത, വിഷ്ണു വിശാലിൻ്റെ അടുത്ത ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, ടൊവിനോ നായകനായ അജയൻ്റെ രണ്ടാം മോചനം (ARM) എന്ന ചിത്രത്തിൽ കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിയത് മാമിതയായിരുന്നു.

Related Articles
Next Story