ജീവിതത്തിൽ ഏറ്റവും ഉപയോഗശൂന്യമായ ചിലവ് തന്റെ മുൻ പങ്കാളിക്ക് നൽകിയ വിലയേറിയ സമ്മാനങ്ങൾ :സാമന്ത റൂത് പ്രഭു

സാമന്ത റൂത് പ്രഭുവും വരുൺ ധവാനും അഭിനയിച്ച ഏറ്റവും പുതിയ വെബ് സീരീസാണ് സിറ്റാഡൽ; ഹണി ബണ്ണി . ഹോളിവുഡ് സൂപ്പർ ഹിറ്റ് സീരിസായ സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് ആണ് ഈ വെബ് സീരിസ്. സീരിസിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു നടന്ന അഭിമുഖത്തിൽ സാമന്ത ഒരു വൈറൽ പ്രസ്താവന നൽകിയിരിക്കുകയാണ്. അഭിമുഖത്തിൽ നടന്ന റാപിഡ് ഫയർ സെഗ്മെന്റിൽ ' നിങ്ങൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ഉപയോഗശൂന്യമായ ഒരു കാര്യം ഏതാണ് ?' എന്ന് വരുൺ ധവാൻ ചോദിച്ചപ്പോൾ വളരെ പെട്ടന്ന് തന്നെ ' അത് തന്റെ മുൻ പങ്കാളിക്ക് നൽകിയ വിലയേറിയ സമ്മാനങ്ങൾക്ക് ആണ്' എന്ന് സാമന്ത പറയുകയായിരുന്നു. അതിനു ശേഷം വരുൺ ധവാൻ അത് എത്രത്തോളം ആണെന്ന് ചോദിക്കുമ്പോൾ, കുറച്ചധികം ഉണ്ടെന്നും ,മുന്നോട്ട് പോകുക എന്നും സാമന്ത പറയുകയായിരുന്നു.എന്നാൽ സാമന്തയുടെ ഈ തുറന്നു പറച്ചിൽ എപ്പോൾ വൈറലാവുകയാണ്.മുൻ ഭർത്താവ് നാഗ് ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ ഒരുക്കങ്ങൾ നടക്കുകയാണ്. അടുത്ത മാസം ഡിസംബർ 4നു ഹൈദരബാദിലെ അതൊന്നപൂർണ്ണ സ്റ്റുഡിയോയിൽ വെച്ചാണ് വിവാഹം നടക്കുക. സമാന്തയുമായി വേര്പിരിഞ്ഞതിനു ശേഷം ഏകദേശം 2 വർഷം ഡേറ്റിങ് നടത്തിയ ശേഷമാണ് ഇരുവരും വിവാഹ നിച്ഛയം നടത്തിയത്. വിവാഹ ഒരുക്കങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു വാർത്ത സോഷ്യൽ ലോകത്ത് കൂടുതൽ ശ്രെദ്ധ നേടുകയാണ് .

Related Articles
Next Story