എന്റെ എല്ലാ കഥാപാത്രങ്ങളും ഒന്നിക്കുന്ന പീക്ക് എൽസിയു ചിത്രമായിരിക്കും അടുത്ത ചിത്രം: ലോകേഷ് കനകരാജ്
'വിക്രമിനെ ഒരു ടോപ്പ് സീനിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവസാന ഭാഗത്ത് റോളക്സ് വന്നത്
അടുത്തിടെ ചലച്ചിത്ര പ്രവർത്തകരുമായി ഇടയ്ക്കിടെ ചർച്ചകൾ നടത്തുന്ന കൂഗൈ ലൈബ്രറി,നടത്തിയ ചലച്ചിത്ര ചർച്ചക്കിടെ ലോകേഷ് കനകരാജ് എൽസിയുവിനെ കുറിച്ച പങ്കുവെച്ചതാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിക്കൊണ്ടിരിക്കുന്നത് .
'വിക്രമിനെ ഒരു ടോപ്പ് സീനിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവസാന ഭാഗത്ത് റോളക്സ് വന്നത്. സിനിമ ചെയ്യുമ്പോഴും താൻ ചിന്തിച്ചത് എൽസിയു , ക്രോസ് ഓവർ മുതലായവയെ കുറിച്ചായിരുന്നു.
കൈതി 2, വിക്രം 2, റോളക്‌സിന് വേണ്ടി ഒരു സ്റ്റാൻഡ്‌ലോൺ സിനിമ ചെയ്യാനുള്ള പ്ലാനിംഗ് ഉണ്ട്. തന്റെ എല്ലാ കഥാപാത്രങ്ങളും ഒന്നിക്കുന്ന പീക്ക് എൽസിയു ചിത്രമായിരിക്കും അടുത്ത ചിത്രം. സിനിമാറ്റിക് യൂണിവേഴ്‌സ് എന്നത് 70 വർഷത്തിലേറെയായി ഹോളിവുഡിൽ നിലനിൽക്കുന്ന ഒരു ആശയമാണിത്. ഇവിടെ ഇത് താരതമ്യേന വളരെ പുതിയതാണ്. തമിഴിൽ എൽസിയു ഉണ്ട്, ബോളിവുഡിൽ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ട്, പിന്നെ രോഹിത് ഷെട്ടിയുടെ പോലീസ് യൂണിവേഴ്‌സ് ഉണ്ട് . എൽസിയുവിനെകുറിച്ച് പറഞ്ഞാൽ നാല് വ്യത്യസ്ത പ്രൊഡക്ഷൻ ഹൗസുകൾക്ക് വേണ്ടിയാണ് ആ സിനിമകൾ നിർമ്മിച്ചത്. ഇതിലെ കഥാപാത്രങ്ങൾ, തീം മ്യൂസിക് മുതലായവ ഉപയോഗിക്കുന്നതിന് തനിക്ക് ലഭിക്കേണ്ട NOC-കളുടെ എണ്ണം കുറച്ച ഉണ്ട് . സിനിമയുടെ ഓരോ പങ്കാളിയും വ്യത്യസ്തരായതിനാൽ അത് എളുപ്പമല്ല. അതുകൊണ്ട് ഇപ്പോഴും ഒരു ട്രയൽ ആൻ്റ് എറർ ഘട്ടത്തിലാണ് ഈ സിനിമകൾ എല്ലാം. അടുത്ത പത്തുവർഷമായി തന്റെ സിനിമകൾ ഏതെല്ലമെന്നു കൃത്യമായും പ്ലാൻ ചെയ്തുവെച്ചിട്ടുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ 'കൂലി' എൽസിയുവിന്റെ അടിത്തറയാണ് എന്നും ലോകേഷ് മാസ്റ്റർ ക്ലാസ് ഫിലിം ചർച്ചയിലൂടെ പങ്കുവെച്ചിട്ടുണ്ട്.തന്റെ സിനിമകളെ കുറിച്ചുള്ള ചർച്ചയുടെ ഇടയിൽ പ്രേഷകരുടെ 50 ലധികം ചോദ്യങ്ങൾക്കും ലോകേഷ് മറുപടി നൽകിയിരുന്നു.