ഡിക്യു എന്ന പാൻ ഇന്ത്യൻ സ്റ്റാറും; തുപ്പാക്കി പിടിച്ചു ശിവകർത്തികേയനും സൂപ്പർ ഹിറ്റിലേക്ക്.....

ദീപാവലി ദിനത്തിൽ പല ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ തിയേറ്റർ റിലീസിന് എത്തിയിരുന്നു. ആരാധകർ വമ്പൻ ഹൈപ്പിൽ കാത്തിരുന്ന ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറും , തമിഴിൽ നിന്ന് ശിവകാർത്തികേയൻ സായിപല്ലവി പ്രധാന കഥാപാത്രമായെത്തിയ അമരാനുമായിരുന്നു ദിപാവലി റിലീസ് ചിത്രങ്ങളുടെ പട്ടികയിൽ മുൻ പന്തിയിൽ. ജയം രവി നായകനായ തമിഴ് ചിത്രം 'ബ്രദർ', കവിൻ നായകനായ 'ബ്ലേഡി ബഗ്ഗർ' ,പ്രശാന്ത് നീൽ സംവിധാനം ചെയ്ത കന്നഡ ചിത്രം 'ബഗീര', എന്നിവയായിരുന്നു റിലീസിനുണ്ടായിരുന്ന മറ്റു ചിത്രങ്ങൾ.

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് മികച്ച പ്രതികരണമാണ് പ്രീമിയറിലൂടെ ലഭിച്ചത്. തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പ്രീ സെയിൽ കളക്ഷൻ ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രം റിലീസ് ചെയ്യുമ്പോഴും വമ്പൻ പ്രതികരണമാണ് നേടുന്നത് . ചിത്രത്തിന്റെ കഥ- തിരക്കഥാ സംവിധാനം നിർവഹിച്ച വെങ്കി അറ്റലൂരിയും മികച്ച പ്രകടനം കാഴ്ചവെച്ച ദുൽഖർ സൽമാനും വലിയ സ്വീകരണമാണ് പ്രേഷകരിൽനിന്നു ലഭിക്കുന്നത്. നിരവധി ട്വിസ്റ്റുകളും പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. പീരിയോഡിക് ചിത്രമായതുകൊണ്ട് തന്നെ വളരെ നല്ല രീതിയിൽ തന്നെ ആ കാലഘട്ടം ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലൂടെ പറയുന്ന ചിത്രമായതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിലുള്ള കഥപറച്ചിലാണ് ചിത്രത്തിൽ വേണ്ടി ആറ്റലൂരി കൊണ്ടുവന്നിരിക്കുന്നത്. ചിത്രത്തിലെ ഭാസ്കറിന്റെ മാനസിക സമ്മർദ്ദങ്ങളും, ജീവിത സാഹചര്യങ്ങളിൽ അനുഭവിക്കുന്ന വേദനകളും അവഗണനയും തന്മയത്വത്തോടെ ദുൽഖർ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ജി വി പ്രകാശിന്റെ സംഗീതത്തിനും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്.

വീരമൃത്യു അവരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ശിവ കാർത്തികേയൻ സായി പല്ലവി ചിത്രമാണ് അമരൻ. ശിവകർത്തികേയന്റെ അഭിനയ ജീവിതത്തിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുന്ന ചിത്രമാണെന്നുള്ള പ്രതികരണമാണ് അമരന് ലഭിക്കുന്നത്. മികച്ചരീതിയിലുള്ള സംവിധായൻ രാജ്‌കുമാർ പെരിയസ്വാമിയുടെ കഥ പറച്ചിലാണ് ചിത്രത്തിന്റെ പ്രധാന ഘടകം. സായി പല്ലവിയുടെ ഇന്ദു റെബേക്ക വർഗീസ് എന്ന മലയാളിയായ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേഷകരുടെ കണ്ണ് നിറയിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

തമിഴിലെ യുവ താരങ്ങളുടെ പട്ടികയിലേക്ക് എത്തിയ നടനാണ് കവിൻ . നെൽസൺ നിർമ്മിച്ച് കവിൻ നായകനായ 'ബ്ലേഡി ബഗ്ഗർ 'ആവറേജ് റിവ്യൂ ആണ് നേടാൻ സാധിച്ചത്. ചിത്രത്തിലെ കാവിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു ഡാർക്ക് കോമഡി പദമായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ ശിവബാല മുത്തുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.

എം രാജേഷിന്റെ സംവിധാനത്തിൽ ജയം രവി നായകനായ ചിത്രമാണ് 'ബ്രദർ.' ചിത്രത്തിന് വളരെ മോശം രീതിയിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. 'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്കർ' പോലെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത എം രാജേഷിന് ഈ ചിത്രത്തിൽ വേണ്ടത്ര രീതിയിൽ പ്രേക്ഷകരെ രസിപ്പിക്കാനായില്ല. പ്രിയങ്ക മോഹനന് ചിത്രത്തിലെ നായികാ. സ്ഥിരമായ അഭിനയ ഭാവങ്ങൾ ആണ് ചിത്രത്തിൽ നടി നൽകുന്നതെന്ന വിമർശനവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ നടത്തുന്നുണ്ട്. എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം ഹാരിസ് ജയരാജ് ഈണം പകർന്ന പാട്ടുകൾ എല്ലാം താനെന്ന ശ്രെദ്ധ നേടുന്നുണ്ട്.

KGF ,സലാർ എന്നി ചിത്രങ്ങൾക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ശ്രീ മുരളി നായകനായി എത്തിയ കന്നഡ ചിത്രമാണ് 'ബഗീര'.ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ മേക്കിങ്ങിനും തിരക്കഥയ്ക്കും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മാസ്സ് രംഗങ്ങളെല്ലാം തന്നെ ആളുകളെ പിടിച്ചിരുത്തുന്ന താരത്തിലാണ്.നായകനായി എത്തിയ ശ്രീ മുരളിയുടെ പ്രകടനവും മികച്ചതാണ്. കന്നടയിൽ അടുത്ത താര പദവി നേടാൻ പോകുന്ന നടനാണ് ശ്രീ മുരളി എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Related Articles
Next Story