നാഗ് ചൈതന്യ -സായി പല്ലവി ചിത്രം തണ്ടേൽ റിലീസ് തിയതി പ്രെഖ്യാപിച്ചു

ചന്ദൂ മൊണ്ടേറ്റി സംവിധാനം ചെയ്ത് നാഗ് ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന പുതിയ തെലുങ്ക് ആക്ഷൻ ചിത്രം തണ്ടേൽ റിലീസ് തിയതി പ്രെഖ്യാപിച്ചു. ചിത്രം 2025 ഫെബ്രുവരി 7 നു തിയേറ്ററിൽ റിലീസ് ചെയ്യും. ചിത്രത്തിലെ സായി പല്ലവിയുടെയും നാഗ് ചൈതന്യയുടെയും ഒരുമിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം എന്ന പ്രദേശത്തു നടന്ന യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നാഗ് ചൈതന്യ മൽസ്യ തൊഴിലാളിയായി ആണ് അഭിനയിക്കുന്നത്. പാകിസ്ഥാൻ പിടികൂടുന്ന മത്സ്യത്തൊഴിലാളികളും, തുടർന്ന് അവിടെ നിന്ന് രക്ഷപെട്ടു അതിജീവിക്കാനുമുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷനൊപ്പം തന്നെ റൊമാൻസിനും പ്രാധാന്യം നൽകുന്നതാണ് ചിത്രം. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി നാഗ് ചൈതന്യ മൽസ്യത്തൊഴിലിൽ ട്രെയിനിങ് എടുത്തിരുന്നു.

ശേഖർ കമൂലയുടെ സംവിധാനത്തിൽ എത്തിയ 'ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ് ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടെയാണ് തണ്ടേൽ. കിഷോർ രാജു വസിസ്ഥ, സന്ദീപ് വേഡ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും മികച്ച അഭിപ്രയങ്ങളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഹൈപ്പ് ഉയർന്നിരുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സാധാരണ തെലുങ്കിൽ നിന്ന് മാറി ശ്രീകാകുളം പ്രദേശത്തെ സംസാര ശൈലിയാണ് ചിത്രത്തിൽ സായി പല്ലവിയും നാഗ് ചൈതന്യയും പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവർക്കും പ്രേത്യേക ട്രെയിനിങ്ങും ലഭിച്ചിരുന്നു. വാലന്റയിൻ ആഘോഷങ്ങളുടെ ഭാഗമായി ആണ് ചിത്രം ഫെബ്രുവരി റിലീസിന് ഒരുങ്ങുന്നത്.

Related Articles
Next Story