ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, ഷാഹിദ് കപൂർ, ആദിത്യ റോയ് കപൂർ എന്നിവർ നിരസിച്ച ആ കഥാപാത്രം; തുറന്ന് പറഞ്ഞു കരൺ ജോഹർ

ശകുൻ ബത്ര സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച 2016 ലെ കുടുംബ ചിത്രമാണ് കപൂർ & സൺസ്. പ്രവർത്തനരഹിതമായ തന്റെ കുടുംബത്തിലേക്ക് മടങ്ങിവരുന്ന രണ്ട് വേർപിരിഞ്ഞ സഹോദരങ്ങളെ ചുറ്റി പറ്റി പറയുന്ന ചിത്രത്തിൽ ഫവാദ് ഖാനും സിദ്ധാർത്ഥ് മൽഹോത്രയുമാണ് ഈ രണ്ട് സഹോദരന്മാരെ അവതരിപ്പിച്ചത്. ഫവാദ് ഖാനെ ജ്യേഷ്ഠൻ രാഹുലിന്റെ വേഷത്തിലേക്ക് വിളിക്കുന്നതിനു മുൻപ് രാഹുലായി കപൂറായി അഭിനയിക്കാൻ ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, ഷാഹിദ് കപൂർ, ആദിത്യ റോയ് കപൂർ എന്നിവരുൾപ്പെടെ ആറ് ബോളിവുഡ് താരങ്ങളുമായി കരൺ സംസാരിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ രാഹുൽ സ്വവർഗാനുരാഗിയാണെന്ന് തെളിഞ്ഞതോടെ എല്ലാവരും അത് നിരസിച്ചു.

ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കരൺ ജോഹർ ഈ കാര്യം തുറന്നുപറഞ്ഞത്. "ഞാൻ ആറ് നടന്മാർക്ക് ഫവാദിൻ്റെ വേഷം വാഗ്ദാനം ചെയ്തിരുന്നു, ആരും അത് ചെയ്തില്ല. അവർ എന്ത് കാരണങ്ങൾ പറഞ്ഞാലും, സ്‌ക്രീനിൽ ഒരു സ്വവർഗാനുരാഗിയായി അഭിനയിക്കുന്നതിനെ ഭയപ്പെടുന്നതായി എനിക്ക് തോന്നി. അതിന് ഞാൻ അവരെ വിലയിരുത്തിയില്ല.'' കരൺ ജോഹർ പറയുന്നു.

എന്നാൽ ഫവാദിനെ സമീപിച്ചപ്പോൾ. സ്ക്രിപ്റ്റ് വായിച്ചതിനുശേഷം താരം ഉടൻ തന്നെ സമ്മതിച്ചു, കഥാപാത്രത്തിൻ്റെ ലൈംഗികതയെക്കുറിച്ച് അദ്ദേഹത്തിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും കരൺ ജോഹർ പറയുന്നു.

28 കോടിയിൽ നിർമ്മിച്ച കപൂർ ആൻഡ് സൺസ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയം ഒരേപോലെ കീഴടക്കിയ ചിത്രമായിരുന്നു. ഋഷി കപൂർ, രത്‌ന പഥക് ഷാ, രജത് കപൂർ, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഇന്ത്യയിൽ 75 കോടി രൂപ കളക്ഷൻ നേടുകയും ലോകമെമ്പാടുമായി 148 കോടി രൂപ നേടുകയും ചെയ്തതോടെ ബ്ലോക്ക്ബസ്റ്ററായി.

ഫവാദ് ഖാന്റെ കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിന് വളരെയധികം സ്നേഹവും പ്രശംസയും നേടിയെടുക്കാനും സാധിച്ചു. പക്ഷെ 2016ലെ ഉറി ആക്രമണത്തിന് ശേഷം ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ നായകനായി ഇത് ഫവാദിന്റെ അവസാന ഇന്ത്യൻ ചിത്രമായി മാറി. . അതേ വർഷം തന്നെ കരൺ ജോഹറിൻ്റെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലും ഫവാദ് പ്രത്യക്ഷപ്പെട്ടെങ്കിലും അത് ഒരു ചെറിയ വേഷം മാത്രമായിരുന്നു. താരം ഉടൻ തന്നെ തൻ്റെ ബോളിവുഡ് തിരിച്ചുവരവ് നടത്തുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Related Articles
Next Story