ദി റോഷൻസ് : ഹൃതിക് റോഷന്റെ ഫാമിലിയുടെ ഫിലിം പാരമ്പര്യത്തിന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി എത്തുന്നു

നെറ്റ്ഫ്ലിക്സിന് വേണ്ടി ശശി രഞ്ജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത്.

ബോളിവുഡ് സിനിമകളിൽ ഒരുപ്പാട് നല്ല സംഭാവനകൾ നൽകിയ , നെടും തൂണായി മാറിയ ഹൃതിക് റോഷന്റെ കുടുംബത്തിന്റെ ചലച്ചിത്ര പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി എത്തുന്നു. നെറ്റ്ഫ്ലിക്സ് തന്നെയാണ് തങ്ങളുടെ അടുത്ത ഡോക്യുമെന്ററി സീരിസ് എത്തുന്ന വിവരം അറിയിച്ചിരിക്കുന്നത്. 'ദി റോഷൻസ് ' എന്നാണ് ഡോക്യൂമെന്ററിയുടെ പേര്. നെറ്റ്ഫ്ലിക്സിന് വേണ്ടി ശശി രഞ്ജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത്. സീരിസിൽ ബോളിവുഡിന്റെ മുഖമായി മാറിയ മൂന്നു തലമുറകളുടെ മികവിന്റെ ജീവിതകഥ പറയുന്നു.

ഐതിഹാസിക സംഗീത സംവിധായകൻ റോഷനിൽ നിന്നാണ് സീരിസ് ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മക്കളായ സിനിമ നിർമ്മാതാവും സംവിധായകനുമായ രാകേഷ് റോഷൻ, സംഗീത സംവിധായകൻ രാജേഷ് റോഷൻ, കൂടാതെ മൂന്നാമത്തെ തലമുറയിൽ വരുന്ന രാകേഷ് റോഷന്റെ മകനും ബോളിവുഡ് ഐക്കണും 'ഗ്രീക്ക് ഗോഡ് 'എന്നറിയപ്പെടുന്ന ഹൃതിക് റോഷൻ എന്നിവരെ കുറിച്ചാണ് ഡോക്യുമെന്ററി.

ഹൃതിക് റോഷൻ , രാകേഷ് ,രാജേഷ് എന്നിവർ ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഡോക്യൂമെന്ററിയുടെ പോസ്റ്റർ ആയി എത്തിയത്. 'ഹിന്ദി സിനിമയിലേക്ക് സംഗീതവും മാന്ത്രികതയും അവിസ്മരണീയ നിമിഷങ്ങളും കൊണ്ടുവന്ന കുടുംബത്തോടൊപ്പമുള്ള പാരമ്പര്യത്തിന്റെ യാത്ര' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് നൽകിയ അടിക്കുറിപ്പ്.

തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയ പറയാത്ത കഥകൾ പങ്കിടാൻ നെറ്റ്ഫ്ലിക്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധപ്പെടാനും കുടുംബത്തിൻ്റെ യാത്രയെ അറിയാനും നെറ്റ്ഫ്ലിക്സിന്റെ ഈ അവസരം സഹായിക്കുന്നു എന്നും ഡോക്യൂമെറ്ററിയെ കുറിച്ച് റോഷൻ ഫാമിലി പറയുന്നു.

ഡോക്യുമെൻ്ററികളിലൂടെ ബോളിവുഡിൻ്റെ സിനിമ കുടുംബങ്ങൾ വീണ്ടും ശ്രദ്ധ നേടുന്ന സമയത്താണ് ഈ പ്രഖ്യാപനം. അടുത്തിടെ, തിരക്കഥാകൃത്ത് ജാവേദ് അക്തറിൻ്റെയും സലിം ഖാൻ്റെയും ജീവിതം വിവരിക്കുന്ന 'ആംഗ്രി യംഗ് മെൻ' പ്രൈം വീഡിയോ പുറത്തിറക്കിയിരുന്നു .കൂടാതെ അതിനു മുൻപ് , യാഷ് രാജ് ഫിലിംസിനെ കുറിച്ചും നെറ്റ്ഫ്ലിക്സ് ‘റൊമാൻ്റിക്സ്’ എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു.

Related Articles
Next Story