സ്പൈ യൂണിവേർസ് വാറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ പുറത്ത്.

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൽ ബ്ലോക്ക് ബസ്റ്ററായ ചിത്രമാണ് ഹൃതിക് റോഷൻ നായകനായ വാർ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഹൃതിക് റോഷന്റെ കഥാപാത്രമായ റോ ഏജന്റായ കബീർ വലിയ ആരാധക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു. ടൈഗർ ഷറഫും വാണി കപൂറുമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

വൈആർഎഫിന്റെ സ്പൈ യൂണിവേഴ്സിന്റെ ചിത്രങ്ങളിൽ വാറിന് പ്രേത്യേക ആരാധക പിന്തുണ തന്നെയുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ 2023ൽ പ്രഖ്യാപിച്ചിരുന്നു.അയാൻ മുഖർജിയാണ് വാർ 2 സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ , കിയാരാ അദ്വാനി എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രമായി ഹൃതിക് റോഷനൊപ്പം എത്തുമെന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പ്രൊജക്ടിന്റെ മറ്റു വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ ഷൂട്ടിംഗിൽ നിന്നുള്ള നിരവധി രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തായിരിക്കുകയാണ്.മുംബൈയിലുള്ള ജൂനിയർ എൻടിആർ ഹൃത്വിക്കിനൊപ്പം വാർ 2വിൻ്റെ ചിത്രീകരണത്തിലാണെന്ന് ചർച്ചകൾ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള സ്ഥിതീകരണങ്ങൾ ഒന്നും തന്നെ അണിയറ പ്രേവര്തകരുടെ പക്കൽനിന്നു ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഷൂട്ടിംഗിൽ നിന്നുള്ള ജൂനിയർ എൻടിആറിൻ്റെ ലുക്ക് ഓൺലൈനിലൂടെ ചോർന്നിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതോടെ ആരാധകർ വലിയ ആവേശത്തിലാണ്.ഒരു തവിട്ട് നിറത്തിലുള്ള ഷർട്ടും ഇരുണ്ട പാൻ്റും, ജാക്കറ്റുമാണ് ചിത്രത്തിലെ താരത്തിന്റെ വേഷം. മാസ്സ് ലുക്കിലുള്ള താരക്കിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ ആക്ഷൻ സീനുകളായിരിക്കാം ഇതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില വിരുതന്മാർ അഭിപ്രായപ്പെടുന്നത്. ജൂനിയർ എൻ ടി ആറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടെയാണ് വാർ 2.


കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇറ്റലിയിൽ വെച്ചുള്ള ഷൂട്ട് ഷെഡ്യൂളിൽ നിന്നുള്ള നിരവധി ക്ലിപ്പുകളും വൈറലായിരുന്നു. ഇറ്റലിയിൽ വെച്ച് ഹൃത്വിക് റോഷനും കിയാര അദ്വാനിയും ഒന്നിച്ചുള്ള റൊമാൻ്റിക് ഗാനം ചിത്രീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ വരുന്നത് . കിയാരയുടെയും ഹൃത്വിക്കിൻ്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അതിലെ രംഗങ്ങളിൽ നിന്നാണ് ഇരുവരും തമ്മിലുള്ള പാട്ടിന്റെ ചിത്രകരണം ആയിരിക്കാം എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നത്.

കിയാര പിങ്ക് നിറത്തിലുള്ള മിനി ഡ്രെസ്സും ഹൃത്വിക് നീല ട്രൗസറും വെള്ള ടി-ഷർട്ടും വരയുള്ള ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. ഈ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടയുടനെ, ആരാധകർ അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയെക്കുറിച്ച് വാചാലരാവുകയാണ്. ചിത്രം 2025ൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വൈആർഎഫിന്റെ സ്പൈ യൂണിവേഴ്സിൽ 5 ചിത്രങ്ങൾ ആണ് ഇതുവരെ പുറത്തിറങ്ങിയത്. 2012ൽ സൽമാൻ ഖാൻ - കത്രിന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ഏക് ധാ ടൈഗർ' ആയിരുന്നു ഈ യൂണിവേഴ്സിലെ ആദ്യ ചിത്രം. പിന്നീട് വാറിലൂടെ ഹൃതിക് റോഷനും പത്താനിലൂടെ ഷാരുഖ് ഖാനും സ്പൈ യൂണിവേഴ്സിന്റെ ഭാഗമായിരുന്നു. എന്നാൽ സ്പൈ യൂണിവേഴ്സിന്റെ 7-മത്തെ ചിത്രമായ അൽഫയിലൂടെ ആലിയ ഭട്ടും ശർവാരിയും ഈ ഫ്രാൻഞ്ചൈസിലെ ആദ്യ ഫീമെയ്ൽ ലീഡ് റോളിൽ എത്തുകയാണ് .

Related Articles
Next Story