വിജയ് ബാബു നായകനാകുന്ന "മദർ മേരി" ചിത്രീകരണം പൂർത്തിയായി.

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് എ ആർ വാടിക്കൽ ആണ്.

ഓർമ്മക്കുറവും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നു. സംരക്ഷണം ഏറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.

വിജയ് ബാബു, ലാലി പി എം എന്നിവർക്കു പുറമെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ തുടങ്ങി ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ,

പിആർഓ - അജയ് തുണ്ടത്തിൽ

Related Articles
Next Story