ഒരു ഒന്നൊന്നര തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ മകൻ....

നഹാസിന്റെയും സൗബിന്റെയും സിനിമകളെ പറ്റി വെളുപ്പെടുത്തി ദുൽഖർ സൽമാൻ.

തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ കേരളം പ്രൊമോഷനിടെ ദുൽഖർ സൽമാൻ തന്റെ വരാനിരിക്കുന്ന മലയാള ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കൊച്ചി ലുലു മാളിൽ വെച്ചായിരുന്നു വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ലക്കി ഭാസ്കറിന്റെ പ്രൊമോഷൻ ഇവന്റ് നടന്നത്. മലയാളത്തിലെ മൂന്നു പ്രമുഖ സംവിധായകരുമായുള്ള ചിത്രങ്ങളാണ് ദുൽഖർ ഉറപ്പുവരുത്തിയിരിക്കുന്നത്. RDX എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധയകാൻ നഹാസ് ഹിദായത്തിന്റെ ചിത്രം. പറവയ്ക്കു ശേഷം സൗബിൻ ഷാഹിറുമൊത്തുള്ള ചിത്രം. കൂടാതെ പേര് വെളിപ്പെടുത്താത്ത ഒരു പുതുമുഖ സംവിധായകന്റെ കൂടെയുള്ള ചിത്രവും മലയാളത്തിൽ ഉടൻ ഉണ്ടാകുമെന്ന് ദുൽഖർ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്. വരും സമയങ്ങളിൽ മലയാളത്തിൽ തുടർച്ചായി സിനിമകൾ ഉണ്ടാകുമെന്നാണ് തരാം പറയുന്നത്. മറ്റു ഏത് ഇൻഡസ്ട്രിയിൽ പോയാലും തന്റെ കുടുംബമായ മലയാള സിനിമയിലേക്ക് മടങ്ങി വരുമെന്നും, തന്നെ പ്രവാസിയായി കാണരുതെന്നും ദുൽഖർ പറയുന്നു. എന്നാൽ കൊച്ചി ലുലുമാളിനെ ഞെട്ടിച്ചുക്കൊണ്ടുള്ള ജനത്തിരക്കായിരുന്നു ക്രവുഡ് പുള്ളറിനെ കാണാനായി എത്തിയതിയത്.


RDX -ന്റെ സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ചിത്രമായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ദുൽഖറിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്നത് പറവയ്ക്കു ശേഷം സൗബിൻ ഷാഹിർ - ദുൽഖർ സൽമാൻ ഒന്നിക്കുന്ന 'ഓതിരം കടകം' എന്ന ചിത്രത്തിനായിരുന്നു. 2021ൽ ആയിരുന്നു ഓതിരം കടകം എന്ന ചിത്രം ഉണ്ടെന്നുള്ള കാര്യം സംവിധായകൻ സൗബിൻ ഷാഹിർ തന്നെ വെളിപ്പെടുത്തിയത്. ദുൽഖറിന്റെ തന്നെ നിർമ്മാണകമ്പനിയായ വെയ്ഫാരെർ ഫിലിംസായിരുന്നു ചിത്രം നിർമ്മിക്കുന്നത്. എന്നാൽ പിന്നീട് ചിത്രത്തിനെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. വിപിൻ ദാസിന്റെ സംവിധാനത്തിൽ 2022ൽ ഒരുങ്ങിയ 'ജയ ജയ ജയ ജയ ഹേ ' എന്ന ചിത്രത്തിന്റെ കഥ സന്ദർഭവുമായി ബന്ധമുള്ളതിനാൽ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള ചർച്ചകൾ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ സൗബിനുമായുള്ള ചിത്രം എപ്പോൾ തരാം ഉറപ്പുവെച്ചതോടെ ആരാധകർ ഏറെ ആവേശത്തിലാണ്.

2023ൽ റിലീസായ 'കിംഗ് ഓഫ് കൊത്തയാണ് ' ദുൽഖർ സൽമാന്റെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം. ഓണം റിലീസായി വമ്പൻ ഹൈപ്പിൽ ഇറങ്ങിയ കൊത്ത പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ അതിനു ശേഷം താരത്തിന്റെ മലയാള ചിത്രങ്ങൾ ഒന്നും തന്നെ വരാതിരുന്നത് ദുൽഖർ ഫാൻസിനെ വിഷമിപ്പിക്കുന്ന കാര്യമായിരുന്നു. ദുൽഖറിന്റെ ജന്മ ദിനത്തിലും ഒരു മലയാള ചിത്രത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായില്ല എന്നുള്ളതും മലയാളി പ്രേക്ഷകർക്ക് വൻ നിരാശയുളവാക്കിയിരുന്നു.ലക്കി ഭാസ്കറിന്റെ പ്രൊമോഷൻ വേളയിൽ ഒരു കന്നഡ ചാനലുമായി നടത്തിയ അഭിമുഖത്തിൽ ദുൽഖർ ഈ കാര്യത്തിനെ പറ്റിയുള്ള വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ മലയാളത്തിൽ തന്റെ കൂടെയുള്ള അഭിനേതാക്കളെക്കാളും പിന്നിലാണെന്നും, പല മലയാള ചിത്രങ്ങളും വിബീണ്ടായെന്നു വെക്കേണ്ടി വന്നെന്നും താരം സമ്മതിക്കുന്നു. ചില ആരോഗ്യപ്രേശ്നങ്ങൾ ഉണ്ടായെന്നും , എന്നാൽ മടങ്ങി വരവിനായി താനും കാത്തിരിക്കുകയാണെന്നും ദുൽഖർ പറയുന്നു. അതിനു ശേഷമാണു കൊച്ചിയിലെ പ്രൊമോഷൻ വേളയിൽ ആരാധകർ ഏറെ കാത്തിരുന്ന മലയാള ചിത്രങ്ങളുടെ വിവരങ്ങൾ ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.


ഇപ്പോൾ താരം സെൽവമണി സെൽവരാജ് സംവിധാനം ചെയുന്ന തമിഴ് ചിത്രമായ ' കാന്ത'യിൽ ആണ് അഭിനയിക്കുന്നത്. തെന്നിന്ധ്യൻ തരാം റാണ ധെഗുബട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ് .ഭാഗ്യശ്രീ ബ്രോസ് ആണ് ചിത്രത്തിലെ നായിക. പവൻ സാദിനേനിയുടെ തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര ' എന്ന തെലുങ്ക് ചിത്രവും ദുൽഖറിന്റേതായി വരാനിരിക്കുന്ന മറ്റു ഭാഷ ചിത്രങ്ങൾ.

Related Articles
Next Story