പുഷ്പ 2 -ലെ താരങ്ങളുടെ പ്രതിഫലം ആദ്യഭാഗത്തേക്കാൾ ഇരട്ടി.

400 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഇപ്പോൾ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പുഷ്പയുടെ ആദ്യ ഭാഗത്തിനേക്കാൾ ഇരട്ടി പ്രതിഫലമാണ് താരങ്ങൾ രണ്ടാം ഭാഗത്തിൽ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

300 കോടിയാണ് ചിത്രത്തിലെ നായകൻ അല്ലു അർജുന്റെ പ്രതിഫലം. ഈ കാര്യം നേരത്തെ വാർത്തയായിരുന്നു. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറിയിരിക്കുകയാണ്.വിജയ്, ഷാരൂഖ് ഖാൻ എന്നിവരെ പിന്തള്ളിയാണ് അല്ലു അർജുൻ ഈ സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ പ്രതിഫലം 10 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിലെ രശ്‌മികയുടെ ശ്രീവല്ലി എന്ന കഥാപാത്രം ഒരുപാട് പ്രശസ്തമായിരുന്നു. ചിത്രത്തിലെ രശ്‌മിക അവതരിപ്പിക്കുന്ന 'സ്വാമി' എന്ന ഗാനവും ഒരുപാട് ഹിറ്റ് ആയിരുന്നു. ഇതിനു ശേഷമാണ് താരം പ്രതിഫലം ഇരട്ടിയാക്കിയത്. വില്ലൻ വേഷത്തിൽ എത്തിയ ഫഹദ് ഫാസിൽ 8 കോടിയാണ് ചിത്രത്തിനായി വാങ്ങിയിരിക്കുന്നത്. ആദ്യഭാഗത്തിൽ ബൻവാർ സിങ് ശിഖാവത്തായി വളരെ കുറച്ചു ദൈർഖ്യം മാത്രമാണ് ഫഫ പുഷ്പയിൽ എത്തിയത്. ഇതിനായി 3.5 കോടിയായിരുന്നു ഫഹദിന്റെ പ്രതിഫലം.

ചിത്രത്തിലെ 'കിസിക്കി ' എന്ന ഗാനരങ്ങളിലേയ്ക്ക് എത്തിയ ശ്രീലീലയുടെ പ്രതിഫലം 2 കോടിയാണ്. ആദ്യ ഭാഗത്തിൽ സാമന്ത വാങ്ങിയതിനേക്കാൾ വളരെ കുറവാണ് ഈ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഗീത സംവിധായകാൻ ദേവി ശ്രീ പ്രസാദ് 5 കോടിയാണ് പ്രതിഫലം.

അതേസമയം400 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 1200 സ്‌ക്രീനുകളിലായി ആണ് പുഷ്പ 2 ഡിസംബർ 5നു പ്രദർശനത്തിന് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. കേരളത്തിലടക്കം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലെ ഫാൻഷോ ആരംഭിക്കുന്നത് വെളുപ്പിനെ 5 മണിക്കാണ്.

Related Articles
Next Story