ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി താരങ്ങൾ ; തുറന്ന പോരുമായി ഇരു വിഭാഗങ്ങൾ

മലയാള സിനിമയിൽ ഇപ്പോൾ വലിയൊരു പോര് തന്നെയാണ് നടക്കുന്നത്. ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു.പിന്നീട് ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവനയ്ക്ക് എതിരായി സുരേഷ് കുമാറും എത്തിയതോടെ മലയാള സിനിമയിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഇപ്പോൾ തുറന്ന പോര് നടക്കുകയാണ്.
സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന എത്തിയപ്പോൽ,ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയർമാനും നിർമാതാവുമായ ലിബർട്ടി ബഷീർ അടക്കം താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസിൽ ജോസഫും,പൃഥ്വിരാജ് സുകുമാരന്‍, ടോവിനോ തോമസ്, അജു വര്ഗീസ്, ഉണ്ണി മുകുന്ദൻ ,സംവിധായകൻ വിനയൻ , നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. നിർമ്മാതാവ് സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ നടൻ വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണെന്നും, ജനറൽ ബോഡി വിളിച്ചു തീരുമാനിക്കണ്ട കാര്യമാണ് ഇതെന്നും, മലയാളത്തിലെ വലിയ നിർമ്മാതാവായ ആന്റണി പെരുമ്ബവൂർ ഒന്നും അറിയാതെ ഇത്രയും വലിയൊരു തീരുമാനം എടുത്തത് ശരിയായില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ''എല്ലാം ഓകെ അല്ലേ അണ്ണാ'', എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
അതേസമയം എന്തുതന്നെ ആണെങ്കിലും ജൂൺ 1 മുതൽ സിനിമ സംഘടന സമരം നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന.