കാർത്തി ചിത്രം 'വാ വാതിയാരു'ടെ ടീസർ ഉടൻ എത്തും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നളൻ കുമാരസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ-കോമഡി ചിത്രമായ വാ വാത്തിയാറിൻ്റെ ടീസർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. കരുതിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. തെന്നിന്ത്യൻ താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ആക്ഷൻ്റെയും കോമഡിയുടെയും ജേർണറിൽ ഒരുക്കുന്ന ചിത്രത്തിൽ കാർത്തിയെ കാണാൻ ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്റ്റുഡിയോ ഗ്രീൻ ബാനറിൽ K. E. ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ നളൻ കുമാരസാമിയും കാർത്തിയും തമ്മിലുള്ള ആദ്യ ചിത്രം കൂടെയാണ് 'വാ വാതിയാർ'. തീയതി 2025 ജനുവരി 14 ന്, പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യും. സംഗീത സംവിധായകൻ മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സൂപ്പർ ഡ്യുലെക്സ് , സൂദ് കാവും, കാതലും കടന്നു പോകും, മായാവാൻ എന്നിവയാണ് നളൻ കുമാരസ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ.