തമിഴഗ വെട്രി കഴകവുമായി ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം
' എല്ലാവരും തുല്യരാണ്' എന്ന പാർട്ടി മുദ്രാവാക്യത്തോടെ വിജയുടെ പാർട്ടി ഇതിനകം തന്നെ തങ്ങളുടെ സാമൂഹിക നീതിയുടെ നിലപാട് വെളിപ്പെടുത്തിക്കഴിഞ്ഞു.
വൻ ആരാധകർക്ക് പേരുകേട്ട തമിഴ് നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) ഔദ്യോഗികമായി ആരംഭിച്ചു. പാർട്ടിയുടെ ആദ്യ പ്രധാന സംസ്ഥാനതല സമ്മേളനം 2024 ഒക്ടോബർ 27-ന് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്നു. ചടങ്ങിൽ വെച്ച് വിജയ് പാർട്ടിയുടെ ലക്ഷ്യങ്ങളും രാഷ്ട്രീയ തത്വശാസ്ത്രവും വിശദീകരിച്ചിരുന്നു. സമ്മേളന വേദിയിൽ ബിആർ അംബേദ്കറിനും ഇ വി രാമസാമി പെരിയാറിനും ഇടയിൽ താരത്തിൻ്റെയും വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇത് സാമൂഹിക നീതിക്കും പ്രാദേശിക അഭിമാനത്തിനും വേണ്ടിയുള്ള പാർട്ടിയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. തമിഴ്‌നാടിനെ രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു വിജയുടെ പ്രസംഗം . ഉദ്ഘാടന ചടങ്ങിനിടെ, തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള തൻ്റെ സമർപ്പണത്തെകുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമ്മേളനം തൻ്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പായി രൂപപ്പെടുതുന്നതായും വിജയ് പറയുന്നു.
അതിരാവിലെ മുതൽ തന്നെ വലിയൊരു കൂട്ടം അനുയായികൾ സമ്മേളന വേദിയിലേക്ക് തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. ചൂടുള്ള വെയിലിനെയും സഹിച്ച്, തങ്ങളുടെ 'തലപതി'യെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയോടെയുള്ള ആരാധകരുടെ വൻ തിരക്ക് സമ്മേളനത്തിൽ കാണാം. ഏകദേശം രണ്ടര ലക്ഷത്തിലധികം ആളുകളായിരുന്നു സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത്.
മറ്റ് രാഷ്ട്രീയ പാർട്ടികളിലെ ഏതാനും നേതാക്കളും ഏതാനും മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഇന്ന് പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചേക്കുമെന്ന് ടിഎൻഐഇ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ചുവപ്പ്-മഞ്ഞ-ചുവപ്പ് നിറത്തിൽ 28 നക്ഷത്രങ്ങളും രണ്ട് ചിന്നം വിളിക്കുന്ന ആനകളും ചുറ്റപ്പെട്ട ഒരു വേങ്ങ പുഷ്പം ഉൾക്കൊള്ളുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതായിരുന്നു ടി വി കെയുടെ കൊടി. രചയിതാവ് വിവേകിന്റെ വരികൾക്ക് തമിഴ് സൂപ്പർ ഹിറ്റ് സംഗീത സംവിധയകാൻ സ് താമനാണ് പാർട്ടിയുടെ ഔദ്യോഗിക ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.