ജവാൻ വില്ലാസ്-' സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് ' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു
ഒറ്റപ്പാലം ഫിലിം അക്കാദമി - ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽ എൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സ് അവതരിപ്പിക്കുന്ന പ്രഥമ സംരംഭമായ ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ നിറ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ശ്രീമതി. ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പൻ എൻ. ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ പിതാവ് ദേവസ്സി . പി.കെ. അധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയുണ്ടായി.
കെ.രാമദാസ് മാസ്റ്റർ,രാജേഷ് അടയ്ക്കാ പുത്തൂർ, ശ്രീമതി. ജിബിയ, സക്കായി ശശി കുള്ളപ്പുള്ളി, സ്വീറ്റ് ചില്ലീസ് രാജേഷ്, മുജീബ് ഒറ്റപ്പാലം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.സംവിധായകരായ സുരേഷ് കുറ്റ്യാടി, സുരേഷ് കണ്ണൻ, എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ ഒറ്റപ്പാലവും, തിരുവനന്തപുരവുമാണ്.
സിനിമയെന്ന മായാപ്രപഞ്ചത്തിൽ അതിൻ്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഗോദിക്കണമെന്നാ ഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.പലവ്യഞ്ജന കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഓഡർ സ്വീകരിച്ച് സാധനങ്ങൾ എത്തിച്ചു നൽകുന്ന ഒരു കമ്പനിയുടെ ഏരിയ മാനേജറാണ് സത്യനാഥ മേനോൻ. അദ്ദേഹത്തിന് ഭാര്യയായ ജാനകി ടീച്ചറും നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുമുണ്ട്, അദ്ദേഹം കഥാകൃത്തായും, സംവിധായകനായും, നായകനായും സിനിമയുടെ സർവ്വ മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ശ്രമിക്കുന്ന ഒട്ടേറെ സംഭവ വികാസങ്ങളിലൂടെ കടന്നുപോകുന്നതിനിടയിൽ ചില കറുത്ത വിഷയങ്ങൾ കടന്ന് വരുന്നു...... തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
അരുൺ എസ് ഭാസ്ക്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. മലയാളത്തിലെയും തമിഴിലെയും പ്രശസ്തരായ നടി നടൻമാർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.
നാല്നായകൻമാരിൽ പ്രധാന നായകനായി വരുന്നതും രചന നിർവ്വഹിക്കുന്നതും ജാഫർജിയാണ് . ഐശ്വര്യ ജാനകിയാണ് നായിക. മോഹൻ സിത്താര, ജയേഷ് സ്റ്റീഫൻ , എൻ. ശ്രീനാഥ് എന്നിവർ സംഗീതം പകർന്ന മൂന്ന് ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫർജിയും പുന്നടിയിൽ രവികുമാറുമാണ്.
ഛായാഗ്രഹണം -- ജി.കെ. നന്ദകുമാർ, എഡിറ്റിംഗ്- ബിജിത ഗോപാൽ,
പ്രൊഡക്ഷൻ ഡിസൈനർ - മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ എക്സികുട്ടീവ് - സുജിത്ത് അയിനിക്കൽ, കോസ്റ്റ്യൂമർ - സുനിൽ റഹ്മാൻ, മേക്കഅപ്പ് - മനോജ് അങ്കമാലി, ആർട്ട് - വിഷ്ണു നെല്ലായ, പ്രൊഡക്ഷൻ ഫൈനാൻസ് മാനേജർ - രാജേഷ് അടയ്ക്കാ പുത്തൂർ, പോസ്റ്റർ ഡിസൈൻ - അഫ്നാസ്, ബാബു വാക (ഒ.എഫ്.എ )