ആരാധകർ കാത്തിരുന്ന ബറോസിന്റെ ട്രൈലെർ എത്തി
മോഹൻലാലിൻ്റെ ആദ്യ സംവിധാന ചിത്രമായ ബറോസിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ഒരു ഭൂതത്തെയും മറഞ്ഞിരിക്കുന്ന നിധിയെയും കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ ഫാൻ്റസി ചിത്രം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്. ഡിസംബർ 25 ന് 3D, മൾട്ടിപ്പിൾ ഫോർമാറ്റുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം.
ബറോസിന്റെ നിർമ്മാണം 2021 മാർച്ചിൽ ആരംഭിചിരുന്നു. കൊച്ചി, ഗാവോ, ബാങ്കോക്ക്, ചെന്നൈ എന്നിവിടങ്ങളിൽ ആണ് ബറോസ് ചിത്രീകരിച്ചത് . കുട്ടികളുടെ സിനിമയായതിനാൽ ത്രീഡിയിലാണ് ചിത്രം ചിത്രീകരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം വ്യൂസ് നേടിയ ട്രെയിലറിന് സിനിമാ പ്രേമികലും ആരാധകരും വലിയ പ്രതികരണമാണ് നൽകുന്നത്.
400 വർഷത്തിലേറെയായി മറഞ്ഞിരിക്കുന്ന വാസ്കോഡ ഗാമയുടെ വലിയ നിധിയ്ക്ക് മേൽനോട്ടം വഹിച്ച സംരക്ഷകന്റെ കഥയാണ് ബറോസ്. മോഹൻലാലിനൊപ്പം, മായാ, സിസ്റർ ലോറേന്റോ റാട്ടൺ, ഗുരു സോമസുന്ദരം, കോമള ശർമ്മ, ഇഗ്നസിയോ മാറ്റിയസ്, തുഹിൻ മേനോൻ എന്നിവർ ഫാന്റസി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരം ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി അജിത്താണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്.