നായകനെ വിറപ്പിച്ച കൊടൂര വില്ലന്മാർ പണിയിൽ അഭിനയിച്ചത് സ്ക്രിപ്റ്റ് അറിയാതെ
നടൻ ജോജു ജോർജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'പണി ' തിയേറ്ററിൽ മികച്ച അഭിപ്രായങ്ങളുമായി വിജയ തേരോട്ടത്തിലാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും എടുത്ത് പറയുന്നത് നായകനെ വിറപ്പിച്ച സിനിമയിലെ വില്ലന്മാരുടെ അഭിനയത്തിനെക്കുറിച്ചാണ്. സാഗർ സുര്യയും ജുനൈസ് വി പി യുമാണ് ചിത്രത്തിൽ വില്ലമാരായി എത്തിയത് . എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള ഇരുവരുടെ അഭിമുഖമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ നേടുന്നത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ജോജു ജോർജ് ഇരുവർക്കും സ്ക്രിപ്റ്റ് തന്നിരുന്നില്ല. ഒന്നര വർഷമെടുത്തു പൂർത്തിയാക്കിയ ചിത്രമാണ് പണി.
'ചിത്രത്തിനെ പറ്റി പറയുമ്പോഴെല്ലാം ഓരോ സീക്വൻസ് ജോജു അഭിനയിച്ചു കാണിക്കുമായിരുന്നു. തന്റെ ക്യാരക്ടറിന്റെ ബേസിക് ഐഡിയ തന്നുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്.' സാഗർ സൂര്യ പറയുന്നു.
'ജോജു ചേട്ടൻ വിളിച്ചിട്ട് വീട്ടിലേക്കാണ് താൻ എത്തുന്നത് . സിനിമയുടെ കഥ പറഞ്ഞിട്ട് ഈ ക്യാരക്ടറാണ് തൻ ചെയ്യേണ്ടതെന്ന് പറഞ്ഞു. പക്ഷെ അത്തരം വില്ലൻ വേഷം തന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന സംശയമായിരുന്നു. കാരണം സോഷ്യൽ മീഡിയയിൽ താൻ ചെയ്യുന്ന റീലുകൾ പോലും കോമഡി ഉള്ളതായിരുന്നു.പക്ഷെ ജോജു ചേട്ടന് എന്നിൽ ഭയങ്കര വിശ്വാസമായിരുന്നു.തന്റെ ക്യാരക്ടറിന്റെ ഓരോ മാനറിസങ്ങളും ജോജു ചേട്ടൻ കാണിച്ചു തന്നെനും ജുനൈസ് പറയുന്നു.
ചിത്രത്തിൽ 60 -ഓളം പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. എല്ലാവർക്കുമായി തൃശ്ശൂരിൽ ആക്ടിങ് ക്ലാസുകൾ ഉണ്ടായിരുന്നു. ഏതെല്ലാം സിനിമയിൽ നന്നായി അഭിനയിക്കാൻ സഹായിച്ചു എന്നും ഇരുവരും പറയുന്നു. പണിയുടെ റിലീസിന് മുന്നേ കണ്ട സംവിധയകരായ മണിരത്നം , കാർത്തിക്ക് സുബ്ബാരാജ്, അനുരാജ് കശ്യപും ചിത്രം വളരെ മികച്ചതാണെന്നും, സീറ്റ് എഡ്ജ് ത്രില്ലറാണെന്നുമുള്ള അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രം ഇന്റർവെൽ വരെ റിലീസിന് മുന്നേ കണ്ട മമ്മൂട്ടിയും മികച്ച അഭിപ്രായമാണ് ജോജു ജോർജുമായി പങ്കുവെച്ചത്. പണിയുടെ കന്നഡ റൈറ്സ് കരസ്ഥമാക്കിയ ഹോംബലെ ഫിലിംസിന്റെ വാർത്തകൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ സുഹൃത്തുക്കളായവരാണ് സാഗർ സൂര്യയും ജുനൈസ് വി പിയും. ഇരുവരുടെയും ഈ സൗഹൃദം തന്നെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ജോജു ജോർജ് നേരത്തെ പങ്കുവെച്ചിരുന്നു. 2021ൽ റിലീസായ കുരുതി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടനാണ് സാഗർ സൂര്യ. മഴവിൽ മനോരയുടെ ശ്രെദ്ധേയമായ 'തട്ടിം മുട്ടിം' എന്ന പാരമ്പരയിലൂടെയാണ് സാഗർ അഭിനയത്തിലേക്ക് എത്തുന്നത്. ഇൻസ്റ്റാഗ്രാം റീലിസിലൂടെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ താരമാണ് ജുനൈസ് വി പി. യൂട്യൂബിൽ 1.28 മില്യൺ ഫോള്ളോവെർസാണ് ജുനൈസിനുള്ളത്.