കാത്തിരിപ്പ് അവസാനിച്ച് സൂര്യ -കാർത്തിക് സുബ്ബരാജ് സംഭവം ലോഡിങ്.

സൂര്യ44 ഷൂട്ടിംഗ് അവസാനിച്ചു

കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന സൂര്യ 44-ന്റെ ഷൂട്ടിംഗ് അവസാനിച്ചു. സൂര്യ 44-ൻ്റെ സഹനിർമ്മാതാവും നടനുമായ സൂര്യ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായി അപ്ഡേറ്റ് തന്റെ സാമൂഹ്യ മാധ്യമങ്ങളുടെ അറിയിച്ചിരിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജ്, ജോജു ജോർജ് എന്നിവരെ ആലിംഗനം ചെയ്തുകൊണ്ടുള്ള ചിത്രവും സൂര്യ 44ന്റെ മുഴുവൻ ടീമുവും ആയുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായി അറിയിച്ചത്.ചിത്രങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിക്കൊണ്ടിരിക്കുകയാണ്.

വിക്രത്തിലെ റോളക്സ്നു ശേഷം സൂര്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ റിലീസായിട്ടില്ല. വെട്രിമാരന്റെ വടിവാസൽ ഷൂട്ടിംഗ് നടന്നെകിലും ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ ഒന്നും തന്നെ പിന്നീട് കിട്ടാതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ആരാധകർ ഏറെ കാത്തിരുന്ന ഒരു കോംബോ ആയിരുന്നു കാർത്തിക്ക് സുബ്ബരാജ്-നടിപ്പിൻ നായകനും ഒന്നിച്ചുള്ള ഒരു ചിത്രം. സൂര്യയുടെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. ആരാധകർക്കിടയിൽ ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നതും ഈ കോംബോ തന്നെയാണ്. മലയാളത്തിൽ നിന്നും ജോജു ജോർജ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പൂജ ഹെഡ്ഗെയാണ് ചിത്രത്തിലെ നായിക. 2ഡി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Related Articles
Next Story