വളരെ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ടുണ്ട്; പ്രിയപ്പെട്ട ഷർട്ടിനെ കുറിച്ച് മോഹൻലാൽ
അന്നൊക്കെ ഒരു ഷർട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്.
![വളരെ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ടുണ്ട്; പ്രിയപ്പെട്ട ഷർട്ടിനെ കുറിച്ച് മോഹൻലാൽ വളരെ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ടുണ്ട്; പ്രിയപ്പെട്ട ഷർട്ടിനെ കുറിച്ച് മോഹൻലാൽ](https://www.vellinakshatram.com/h-upload/2024/07/12/413587-mohanlal-1.webp)
മോഹൻലാൽ വളരെ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ട് ഉണ്ട്. തന്റെ പ്രിയപ്പെട്ട ഷർട്ടിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലീല ഹോട്ടൽസിന്റെ ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായർ ഉണ്ടാക്കിയ ഷർട്ട് ആണ് തന്റെ പ്രിയപ്പെട്ട ഷർട്ട് എന്നാണ് മോഹൻലാൽ പറയുന്നത്.
സ്‌കൂളിലും കോളേജിലുമൊക്ക പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകളൊന്നുമില്ല. വളരെ കുറച്ച് ഷർട്ടുകളെ അന്നുള്ളൂ. കാരണം അത്തരത്തിലാണ് കുടുംബത്തിന്റെ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ. അന്നൊക്കെ ഒരു ഷർട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. അവിടെ പോയി കാത്തിരിക്കണം.
ഞാൻ വളരെ വിലപ്പിടിപ്പിച്ചതായി സൂക്ഷിക്കുന്നൊരു ഷർട്ടുണ്ട്. ക്യാപ്റ്റൻ കൃഷ്ണൻ നായർ, അദ്ദേഹമാണ് ലീല ഹോട്ടൽസിന്റെയൊക്കെ ഉടമ. ലീല എന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയതും അദ്ദേഹമാണ്. എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹമാണ് ലീല എന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയത്. അദ്ദേഹം എപ്പോഴും രസമുള്ള ഷർട്ടുകളായിരുന്നു ധരിച്ചിരുന്നത്. ലോസ് ഏഞ്ചൽസിലുള്ള ഒരാളാണ് അദ്ദേഹത്തിന് ഷർട്ടുകൾ തയ്ച്ചു കൊണ്ടിരുന്നത്. എന്നോട് എപ്പോഴും പറയും ലാൽ എന്റെ കൂടെ വരണം, നമുക്ക് കുറച്ച് ഷർട്ടുകൾ തയ്പ്പിച്ചെടുക്കാം എന്നൊക്കെ.
അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഞാൻ കാണാൻ പോയിരുന്നു. അന്ന് ഞാൻ പറഞ്ഞു, ‘അങ്കിളേ, എനിക്ക് അങ്കിളിന്റെ ഒരു ഷർട്ട് തരണം’ എന്ന്. അദ്ദേഹം അന്ന് തന്നെ ആ ഷർട്ട് എനിക്കേറെ വിലപ്പിടിച്ചതാണ്. ഞാനിപ്പോഴും അതു സൂക്ഷിക്കുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.