മാതം​ഗിയിലേക്ക് ഇന്നും വഴിയില്ല‌; നാട്ടുകാർ കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങി: നവ്യ നായർ

അടുത്തിടെയാണ് നടി നവ്യ നായർ കൊച്ചിയിൽ ‘മാതംഗി’ നൃത്തവിദ്യാലയം ആരംഭിച്ചത്. നവ്യയുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാൽ തന്റെ ഈ സ്വപ്‌നം യാഥാർഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. നൃത്ത വിദ്യാലയം ആരംഭിക്കാൻ പ്ലാൻ ഇട്ടപ്പോഴേ, നാട്ടിൽ നിന്നും കഴിയുന്നത്ര പേർ വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി പറഞ്ഞു.

എന്നാൽ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ലെന്ന് മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാർ പലരും മുതിർന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാൻ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാർ സ്റ്റേ ഓർഡർ വാങ്ങി.

അകമഴിഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ് താൻ. എന്ത് പ്രശ്മുണ്ടായാലും പ്രാർത്ഥന മുടക്കിയില്ല.നന്ദനം സിനിമ വരുന്നതിനു മുമ്പേ അങ്ങനെയാണ്. എല്ലാ കാര്യങ്ങളും എല്ലാ മാസവും പോയി ഗുരുവായൂരപ്പനോട് പറയാറുണ്ട്. അങ്ങനെ സ്റ്റേ മാറി പണിയൊക്കെ നടന്നു. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നും ആർക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവർത്തിക്കുന്നുണ്ട് എന്നാണ് നവ്യ പറയുന്നത്. പുറകിൽ കൂടി മറ്റൊരു ചെറിയ ഗേറ്റ് കൂടി വച്ചോട്ടെ എന്ന് ചോദിച്ചിട്ടും പോലും ഇവർ സമ്മതിച്ചില്ല. എന്നാലും എല്ലാത്തിനും അവസാനം ഒരു സന്തോഷമുണ്ടാകും, ആ സന്തോഷമാണ് മാതംഗി.

മാതംഗി എന്നാൽ സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ്. 2000 സ്ക്വയർ ഫീറ്റുള്ള ഡാൻസ് സ്പേസ് ആണ് മാതംഗിയുടേത്. അമ്മയാണ് ഇവിടുത്തെ മറ്റ് കാര്യങ്ങളൊക്കെ നോക്കുന്നത്. മാതംഗിയുടെ പ്രിൻസിപ്പലാണ് എന്റെ അമ്മ.’’–നവ്യയുടെ വാക്കുകൾ.

അതേസമയം, കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്ന നവ്യ യുവജനോത്സവ വേദികളിൽ സജീവമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത്. നന്ദനം എന്ന സിനിമയിൽ അഭിയിച്ചതോടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.

Related Articles
Next Story