''ഷൂട്ടിങ്ങിനിടെ 36 മണിക്കൂർ ഉണ്ണി പട്ടിണി കിടന്ന് വെള്ളം വെട്ടിയ സന്ദർഭങ്ങളുണ്ടായിരുന്നു'' : മാർക്കോയെ കുറിച്ച് പങ്കുവെച്ച് ഹനീഫ് അഥേനി

ഇന്ത്യയിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന ഹനീഫ് അഥേനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ദി മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ സിനിമ കണ്ടു ആളുകൾ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്.

മാർക്കോയുടെ വിജയത്തെക്കുറിച്ചും , സിനിമയിലെ ചില വയലന്റ് ആക്ഷൻ സീക്വൻസുകളെ കുറിച്ചും സിനിമയെ കുറിച്ച് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഹനീഫ് അഥേനി.

''എല്ലാ ഭാഷകളിലെയും പ്രേക്ഷകർ സ്വീകരിക്കണം എന്ന ആശയത്തിലല്ല മാർക്കോ നിർമ്മിച്ചത്. ഞങ്ങൾ ഒരു മലയാളം സിനിമ ചെയ്യാൻ പോകുകയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതിനോട് പൂർണ്ണമായി നീതി പുലർത്തേണ്ടതുണ്ട്. അത് മാത്രമായിരുന്നു ചിന്ത. ഞങ്ങൾ ഒരു 'പാൻ-ഇന്ത്യൻ' സിനിമ നിർമ്മിക്കാൻ അല്ല ശ്രെമിച്ചത് ''- ഹനീഫ് അഥേനി പറയുന്നു.

മലയാള സിനിമയിലേക്കാണ് ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത്. അതിനാൽ, ഒരു നല്ല ആക്ഷൻ ഫിലിം നിർമ്മിക്കുക എന്നതാണ് തങ്ങൾ ചെയ്തത്.യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു കഥ നടക്കുമോ എന്ന് ചോദിച്ചാൽ അങ്ങനെയായിരിക്കില്ല എന്നും ഹനീഫ് അഥേനി പറയുന്നു.

ഒരു സിനിമയിൽ ആക്ഷൻ രംഗങ്ങളുണ്ടെങ്കിൽ, അത് ബോധ്യപ്പെടുത്താൻ ഏറ്റവും ആവശ്യമുള്ളത് അത് പുറത്തെടുക്കാൻ കഴിയുന്ന ഒരു നടനെയാണ്. മലയാളത്തിൽ ആക്ഷൻ സീക്വൻസുകൾ ചെയ്യാൻ ഏറ്റവും മികച്ച നടൻ ഉണ്ണി മുകുന്ദൻ ആയിരിക്കുമെന്ന് താൻ വിശ്വസിക്കുമെന്നും ഹനീഫ് അഥേനി പറയുന്നു . ഷൂട്ടിങ്ങിനിടെ 36 മണിക്കൂർ ഉണ്ണിമുകുന്ദൻ പട്ടിണി കിടന്ന് വെള്ളം വെട്ടിയ സന്ദർഭങ്ങളുണ്ടായിരുന്നു.ആക്ഷൻ രംഗങ്ങൾ ചെയ്യേണ്ട സമയമായിരുന്നു അത്. ഇത്രയും സ്വയം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനും കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഹനീഫ് അഥേനി അഭിമുഖത്തിൽ പറയുന്നു.

കൂടാതെ,സംവിധായകർ എന്ന നിലയിൽ, ഒരു ആക്ഷൻ സീക്വൻസ് എങ്ങനെയായിരിക്കണമെന്ന് തനിക് കാഴ്ചപ്പാടുണ്ട്. അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുക, ശരിയായ സ്റ്റണ്ട് കൊറിയോഗ്രാഫറെ തിരഞ്ഞെടുക്കുന്നത് മുതൽ സിനിമയിൽ ശരിയായ സാഹചര്യം സൃഷ്ടിക്കുന്നത് വരെ, മാർക്കോയ്‌ക്കായി ഒരു മികച്ച ടീം ഉണ്ടായിരുന്നു. കലാസംവിധായകനും ഛായാഗ്രാഹകനും വിഎഫ്എക്‌സ് ടീമും ഉൾപ്പെടെ അവരിൽ പലരും പുതുമുഖങ്ങളായിരുന്നു. ഓരോരുത്തരുടെയും കഴിവ് എന്താണെന്ന് തനിക്കറിയാമായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി അവരുടെ ഏറ്റവും മികച്ച വർക്ക് തനിക് ലഭിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് തനിക് മികച്ച രീതിയിലുള്ള സപ്പോർട്ടും നൽകിയെന്നും അതിനാൽ ആണ് മാർക്കോ എത്രയും ഗംഭീരമായ പ്രേക്ഷക പ്രശംസ നേടുന്നതെന്നും ഹനീഫ് അഥേനി പറയുന്നു .

2017ൽ മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദർ ആയിരുന്നു ഹനീഫ് അധീനിയുടെ ആദ്യ സംവിധാന ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയ കരസ്ഥമാക്കിയ ചിത്രം മലയാള സിനിമയിൽ പുതിയ റെക്കോർഡുകളും ഉണ്ടാക്കിയിരുന്നു.

Related Articles
Next Story