'തിരുവനന്തപുരം ലവ്‍ലീസ്'; സൗഹൃദചിത്രം പങ്കുവച്ച് നടി പ്രവീണ

സൗഹൃദചിത്രം പങ്കുവച്ച് നടി പ്രവീണ. സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ജലജ, കാർത്തിക, മേനക, ചിപ്പി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പ്രവീണ പങ്കുവച്ചത്. 'തിരുവനന്തപുരം ലവ്‍ലീസ്' എന്നാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രത്തിന് പ്രവീണ നൽകിയ അടിക്കുറിപ്പ്.

മനോഹരമായ ഒത്തുചേരലുണ്ടായി എന്ന് ആരാധകരെ അറിയിച്ചുകൊണ്ടാണ് പ്രവീണയുടെ പോസ്റ്റ്. മലയാളത്തിൽ നായകിമാരായി തിളങ്ങി നിന്നിരുന്ന താരങ്ങൾക്കൊപ്പമുള്ള പ്രവീണയുടെ ചിത്രം വൈറലായി. മലയാളികളുടെ പ്രിയനായികമാരെ ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ ആരാധകർക്കും സന്തോഷം. എല്ലാവരും പണ്ടത്തെപ്പോലെ ചെറുപ്പമായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.

ഒത്തുചേരലിന്റെ ചിത്രങ്ങൾ നടിയും നിർമാതാവുമായ മേനക സുരേഷും പങ്കുവച്ചിരുന്നു. 'ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം' ഗ്രൂപ്പിലെ കുറച്ചു പേർ തിരുവനന്തപുരത്ത് വലിയൊരു ഇടവേളയ്ക്കു ശേഷം ഒത്തുചേർന്നപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് മേനക ചിത്രങ്ങൾ പങ്കുവച്ചത്. സംഘത്തിലെ ബാക്കിയുള്ളവരെ മിസ് ചെയ്തെന്നും മേനക കുറിച്ചു.

Related Articles
Next Story