'നരകം താണ്ടി ഈ സ്വർഗ്ഗവാസൽ' ; ആർ ജെ ബാലാജി ചിത്രം സ്വർഗ്ഗവാസലിന്റെ വ്യത്യസ്തമായ ഒരു ട്രയ്ലർ
രചയിതാവ്-സംവിധായകൻ എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിച്ച ചലച്ചിത്ര നിർമ്മാതാവും നടനുമായ ആർജെ ബാലാജിയുടെ ഏറ്റവും പുതിയ ആക്ഷൻ-ത്രില്ലർ ചിത്രമാണ് സോർഗവാസൽ. സിദ്ധാർത്ഥ് വിശ്വനാഥ് സഹ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ, സംവിധയാകൻ സെൽവരാഘവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബർ 29 ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിൻ്റെ ട്രെയിലർ എപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
സംവിധായകൻ പാ രഞ്ജിത്തിൻ്റെ അസിസ്റ്റന്റ് ആയിരുന്നു സിദ്ധാർഥ് വിശ്വനാഥ് . പ്രിൻസ് ആൻഡേഴ്സൺ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മലയാളിയായ ക്രിസ്റ്റോ സേവ്യർ ആണ്. സെൽവ ആർകെയാണ് എഡിറ്റർ.
ചിത്രം പ്രധാനമായും ഒരു ജയിൽ പശ്ചാത്തലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങൾക്ക് പേരുകേട്ട ആർജെ ബാലാജിയെ ഇതുവരെ കാണാത്ത വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്. സെൽവരാഘവൻ, നാറ്റി, കരുണാസ്, സാനിയ ഇയപ്പൻ, ഷറഫ്-യു-ദീൻ, ഹക്കിം ഷാ, ബാലാജി ശക്തിവേൽ, അന്തോണിതാസൻ, രവി രാഘവേന്ദ്ര, സാമുവൽ റോബിൻസൺ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 1990-കളുടെ അവസാനത്തിൽ ചെന്നൈ സെൻട്രൽ ജയിലിൽ നടന്ന അതിഭീകരമായ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിദ്ധാർത്ഥ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഡ്രീം വാരിയർ പിച്ടുരെസ് ആണ് ചിത്രം നിർമ്മിക്കുന്നത്.