ഇത് ബോളിവുഡ് സൂപ്പർസ്റ്റാറുകൾക്ക് കഴിയാതെ പോയ നേട്ടം ; കേരളത്തിലെ കില്ലിന്റെ വിജയം പങ്കുവെച്ച് സംവിധയകൻ നിഖിൽ നാഗേഷ് ഭട്ട് .

കേരളത്തിൽ നിന്ന് മാത്രം 3.25 കോടിയാണ് ചിത്രം നേടിയത്.

നിഖിൽ നാഗേഷ് ഭട്ട് സംവിധാനത്തിൽ 2024-ലെ സൂപ്പർ ഹിറ്റായ ഹിന്ദി ആക്ഷൻ ചിത്രമായിരുന്നു 'കിൽ'. ജൂലൈ 5 ആണ് കിൽ തിയേറ്ററിൽ റിലീസ് ചെയ്തത്. ആക്ഷൻ ത്രില്ലറായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിച്ചത്. പ്രത്യേകിച്ചും കേരളത്തിൽ നിന്നാണ് ചിത്രത്തിന് മികച്ച അഭിപ്രായം ഉണ്ടായത്. കേരളത്തിൽ നിന്നുള്ള പ്രേഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ കേരളത്തിലെ കില്ലിന്റെ നേട്ടം പങ്കുവെച്ചു സംവിധായകൻ നിഖിലിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ വൈറലാണ്. അടുത്തിടെ ഹിന്ദിയിൽ നിന്ന് സൂപ്പർസ്റ്റാറുകളുടെ വമ്പൻ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്‌തെങ്കിലും കിൽ മാത്രമായിരുന്നു കേരളത്തിൽ ആകെ വിജയിച്ച ഹിന്ദി ചിത്രം. മലയാളി പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് കില്ലിനു ലഭിച്ചത്.15 -20 ഷോ വരെ കേരളത്തിൽ കില്ലിന് ആദ്യ ദിനം തന്നെ ഉണ്ടായിരുന്നു. ഒരു പുതുമുഖ നടന്റെയും അത്ര പോപ്പുലർ അല്ലാത്ത സംവിധായകന്റെ രണ്ടാമത്തെ ചിത്രമായിരുന്നി്ട്ട് കൂടെ കില്ലിനു കേരളത്തിൽ നിന്ന് ലഭിച്ച സപ്പോർട്ട് വളരെ വലുതായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 3.25 കോടിയാണ് ചിത്രം നേടിയത്. ഇതിനു നന്ദി അറിയിച്ചുകൊണ്ടാണ് സംവിധായൻ നിഖിൽ നാഗേഷ് ഭട്ട് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്ക് വെച്ചത്.

ലക്ഷ്യ, രാഘവ് ജുയൽ, ആശിഷ് വിദ്യാർത്ഥി, ഹർഷ് ഛായ, താന്യ മാണിക്തല, അഭിഷേക് ചൗഹാൻ എന്നിവർ പ്രെധാന വേഷം ചെയ്ത ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. 1995-ൽ ഒരു ട്രെയിൻ യാത്രക്കിടെ സംവിധായൻ നിഖിൽ നാഗേഷ് ഭട്ട് നേരിട്ട കവർച്ചയിൽ നിന്നാണ് കിൽ എന്ന ചിത്രം ഉണ്ടായത്. 40 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 47.12 കോടിയാണ് ചിത്രം നേടിയത്.

സിനിമയിൽ വില്ലനായി അഭിനയിച്ച കൊറിയോഗ്രാഫർ കൂടിയായ രാഘവ് ജയലിന്റെ കേരളത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമർശം നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിരുന്നു. ബോളിവുഡിൽ നിന്ന് വ്യത്യസ്തമായി സൗത്ത് ഇന്ത്യയിൽ ആണ് കില്ലിനു കൂടുതൽ പിന്തുണ ലഭിച്ചതെന്നും.അതിൽ കേരളത്തിലെ പ്രേഷകരുടെ പിന്തുണ വളരെ വലുതെന്നും രാഘവ് പറയുന്നു. ബോളിവുഡ് ഇൻഡസ്ട്രയിൽ ആളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ സിനിമകൾ ബഹിഷ്‌കരിക്കാൻ ഹാഷ്ടാഗ് ഉണ്ടാക്കുന്ന തിരക്കിലാണ്. പക്ഷേ സിനിമ റിലീസ് ചെയ്യുമ്പോൾ കാണാൻ അവർ വീട്ടിൽ നിന്ന് ഇറങ്ങുന്നില്ല. പ്രേക്ഷകർക്ക് അഭിപ്രായം പറയാം.പക്ഷേ ആദ്യം സിനിമ കാണുക. സൗത്തിൽ , പ്രത്യേകിച്ച് മലയാളം ഇൻഡസ്ട്രയിൽ അവർ നിർമ്മിക്കുന്ന സിനിമകൾ കാണുക, അത് ആവേശമോ മഞ്ഞുമ്മേൽ ബോയ്‌സോ ആയിക്കോട്ടെ എന്നായിരുന്നു യൂട്യൂബ് ചാനലായ ഡിജിറ്റൽ കമെന്ററിക്ക് നൽകിയ അഭിമുഖത്തിൽ രാഘവ് ജയ്പാൽ പറഞ്ഞത്.

Related Articles
Next Story