“ഇതാണ് ചന്തു, അതിനപ്പുറം അഭിനയം കുറയ്ക്കാം ''- ചന്തുവായി ഇപ്പോൾ അഭിനയിച്ചാൽ, പങ്കുവെച്ച് മമ്മൂട്ടി

മലയാളം സ്‌ക്രീനിൽ ഒരു വടക്കൻ വീരഗാഥ എന്ന ബെഞ്ച് മാർക്ക് ചിത്രം പ്രത്യക്ഷപ്പെട്ടിട്ട് 35 വർഷങ്ങൾ ആയി. ഈ അവസരത്തിൽ ആണ് ചിത്രം മികച്ച ദൃശ്യഭംഗിയിൽ റി റിലീസ് ചെയ്യുന്നത്. എം ടിയുടെ തൂലികയിൽ 1989 പിറന്ന ചിത്രം സംവിധാനം ചെയ്തത് ഹരിഹരൻ ആയിരുന്നു. ചിത്രത്തിലെ ചന്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഒരു വടക്കൻ വീരഗാഥ തീർച്ചയായും മമ്മൂക്കയുടെ പ്രസിദ്ധമായ ഫിലിമോഗ്രാഫിയിലെ ഒരു മികച്ച ചിത്രമാണ്. എംടിയുടെ മിഴിവും ഹരിഹരൻ്റെ കാഴ്ചപ്പാടും മമ്മൂട്ടിയുടെ പ്രകടനവും ഇതിനെ കാലാതീതമായ ക്ലാസിക് ആക്കുന്നു.ചന്തു ആദ്യമായി മലയാളം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് 35 വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ സിനിമ ചെയ്താൽ വ്യത്യസ്തമായി , ഇനിയും മികച്ചതായി കഥാപാത്രത്തെ അവതരിപ്പിക്കുമോ എന്ന് മമ്മൂട്ടിയോട് ചോദിക്കുമ്പോൾ ''ഇതാണ് ചന്തു. അതിനപ്പുറം ഒന്നുമില്ല '' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി രമേശ് പിഷാരടി നടത്തിയ അഭിമുഖത്തിൽ ആണ് മമ്മൂട്ടി ഇത്തരമൊരു കാര്യം പങ്കുവെച്ചത്.
പതിറ്റാണ്ടുകളായി നേടിയ അനുഭവസമ്പത്തും കഴിവുകളും കണക്കിലെടുത്ത് ചന്തുവിനെ ഇപ്പോൾ എങ്ങനെ അവതരിപ്പിക്കുമെന്ന് രമേശ് പിഷാരടിയുടെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരി നൽകികൊണ്ടായിരുന്നു മമ്മൂട്ടിയുടെ മറുപടി.
“ഇതാണ് ചന്തു. അതിനപ്പുറം... ഒരുപക്ഷെ, ചന്ദുവിന് ഇപ്പോൾ ഞങ്ങളുടെ അനുഭവത്തിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിച്ചേക്കാം, ഒരുപക്ഷേ ഈ കാലഘട്ടത്തിൽ അഭിനയം അൽപ്പം കുറയ്ക്കുമായിരുന്നു. എപ്പോൾ കൂടുതലും അത്തരത്തിൽ ഉള്ള അഭിനയൻ അല്ലെ.'' മമ്മൂട്ടി പറയുന്നു. എന്നാൽ ശബ്‌ദത്തിൻ്റെയും മോഡുലേഷൻ്റെയും ഘടകങ്ങളും ഒന്നും മാറ്റാൻ സാധിക്കില്ല എന്നും മമ്മൂട്ടി പറയുന്നു.
"എംടിയുടെ സംഭാഷണം മറ്റൊരു തരത്തിലും മോഡുലേറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല,"
ഭൂരിഭാഗം രംഗങ്ങളും ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്യുന്നതിനോ ദേഷ്യപ്പെടുന്ന ഡയലോഗുകളോ ആണ്, അവയൊന്നും മാറ്റാൻ കഴിയില്ല, മെഗാസ്റ്റാർ വിശദീകരിച്ചു
മമ്മൂട്ടി-എംടി കൂട്ടുകെട്ടിൽ മമ്മൂട്ടി അനശ്വരമാക്കിയ നിരവധി എം ടി കഥാപാത്രങ്ങൾ ഉണ്ട്.
കഴിഞ്ഞ വർഷം നിരവധി നിത്യഹരിത മലയാള സിനിമകൾ വീണ്ടും റിലീസ് ചെയ്തിരുന്നു.
അതിൽ ചിലത് ബോക്‌സ് ഓഫീസിലും വിജയിച്ചു. മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വല്ലിയേട്ടനും മോഹൻലാൽ-സിബി മലയിലിൻ്റെ ദേവദൂതനും, ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്നിവ വീണ്ടും റിലീസ് ചെയ്ത ഹിറ്റ് അടിച്ച ചിത്രങ്ങളിൽ ഉൾപ്പെടുന്നു.