കാളിദാസിനും താരിണിയ്ക്കും ഇത് പ്രണയ സാഫല്യം....

ഗുരുവായൂർ അമ്പലനടയിൽ വെച്ച് താരിണിയ്ക്ക് താലി ചാർത്തി കാളിദാസ്

താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ അമ്പലനടയിൽ വെച്ച് തന്റെ പ്രണയിനി താരിണി കലിംഗരായർക്ക് താലി ചാർത്തി. രാവിലെ 7:15നും 8:00 മണിയ്ക്കും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് , മേജർ രവി,മന്ത്രി റിയാസ് മുഹമ്മദ് , സുഷിൻ ശ്യാമും ഭാര്യ ഉത്തര എന്നിവരുൾപ്പെടെ ഉള്ള പ്രശസ്തരും വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികൾക്ക് ആശിർവാദം നൽകാൻ എത്തിയിരുന്നു. ചുവന്ന ഗോൾഡൻ ബോഡറുള്ള മുണ്ടും മേൽ മുണ്ടും ധരിച്ചു, പഞ്ചകം സ്റ്റൈലിൽ മുണ്ട് ഉടുത്ത് ഒരു തമിഴ് വരാനായി ആണ് കാളിദാസ് എത്തിയത്. നിറയെ ഗോൾഡൻ മുത്തുകളും എംബ്രോഡറി ചെയ്ത ബ്രിക്ക് റെഡ് നിറത്തിലുള്ള സാരിയായിരുന്നു താരിണിയുടെ വിവാഹ വേഷം. അതീവ ഭംഗിയിൽ ആണ് ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഈ വലിയ ദിനത്തിൽ എത്തിയത്.

ഇരുവരുടെയും പ്രീ വെഡിങ് ഇവന്റ് വെള്ളിയാഴ്ച വൈകുന്നേരം ചെന്നൈയിൽ നടന്നിരുന്നു. 2022ൽ ആണ് കാളിദാസ് തന്റെ പ്രണയിനിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്.ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിലെ ആരതി- ഹരിഹർ രാജ് ദമ്പതികളുടെ മകളാണ് താരിണി കലിംഗരായർ. ഫാഷൻ മോഡൽ ആയ താരിണി 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ നേടിയിട്ടുണ്ട്. കൂടാതെ 2022 ലെ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ താരിണി പങ്കെടുത്തിരുന്നു. ഇരുവരുടെയും വിവാഹ നിച്ഛയം കഴിഞ്ഞ വർഷം നവംബര് 10ന് ആയിരുന്നു. അതിനു ശേഷം കാളിദാസിന്റെ പെങ്ങൾ മാളവിക ജയറാമിന്റെയും നവനീത് ഗിരീഷിന്റെയും വിവാഹം ഗുവരുവായൂരിൽ വെച്ച് നടന്നിരുന്നു. നിരവധി താരങ്ങളും , പ്രമുഖരും പങ്കെടുത്ത വിവാഹമായിരുന്നു അത്.സഹോദരന്റെ വിവാഹത്തിനായി ഇരുവരും ലണ്ടനിൽ നിന്നും കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.

Related Articles
Next Story