താൻ ചെയ്തതിൽ വെച്ച് ഏറ്റവും വേഗത്തിൽ തീർത്ത ചിത്രമാണ് ഇത് ; ജി വി എം പറയുന്നു.

ഗൗതം വാസുദേവ ​​മേനോൻ തൻ്റെ ആദ്യ മലയാളം സംവിധാന ചിത്രമായ ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.ചിത്രത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ പ്രൈവറ്റ് ഡിറ്റക്ടീവിന്റെ കഥാപാത്രത്തിൽ മമ്മൂട്ടി എത്തുക. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ജനുവരി 23നു റീലിസ് ചെയ്യും. ചിത്രത്തിനെ പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ താൻ ഇതുവരെ ഒരു സിനിമയിൽ പ്രവർത്തിച്ചതിൽ ഏറ്റവും വേഗത്തിൽ തീർത്ത ചിത്രമാണ് ഏതെന്ന് പറഞ്ഞരിക്കുകയാണ് ഗൗതം വാസുദേവ് ​​മേനോൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ജി വി എം ഈ കാര്യം പങ്കുവെച്ചത്.

“നിർമ്മാണത്തിൻ്റെയും റിലീസിൻ്റെയും കാര്യത്തിൽ, ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് എൻ്റെ ഏറ്റവും വേഗതയേറിയ ചിത്രമാണ്. 52 ദിവസം കൊണ്ടാണ് ഞാൻ വെന്തു തനിന്തത്തു കാട് ചിത്രീകരിച്ചത്. അതുപോലെ വേട്ടയാട് വിളയാട് ഒരു വർഷത്തിൽ 78 ദിവസമായിരുന്നു.എന്നാൽ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് 10 ദിവസം കൊണ്ടാണ് പൂർത്തിയായത്. ഇത് പല കാരണങ്ങൾ കൊണ്ടാണ്, ഉദാഹരണത്തിന് നമ്മുടെ സ്വന്തം സിനിമകൾക്ക് ഫണ്ടിംഗ് പതുക്കെ വരുന്നു. അതൊരു കുഴപ്പമാണ്. എന്നാൽ ഇവിടെ, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ജി വി എം പറയുന്നു.

തുടക്കത്തിൽ തന്നെ, സ്റ്റാർട്ട്-ടു-ഫിനിഷ് ടൈംലൈൻ വ്യക്തമായി സൂചിപ്പിക്കുകയും ടീമിന് 5 ദിവസങ്ങൾ ബാക്കിനിൽക്കുകയും ചെയ്തു. ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സിന് വേണ്ടിവരുമെന്ന് താൻ പറഞ്ഞ ബജറ്റിൽ തന്നെ സിനിമ ചിത്രീകരിക്കാനും കഴിഞ്ഞെന്നു ജി വി എം പറയുന്നു . എല്ലാ ദിവസവും സെറ്റിൽ വച്ച് മമ്മൂട്ടിയെ കാണുന്നതും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും വലിയ ആവേശകരമായാ കാര്യമാണെന്നും ജി വി എം പറയുന്നു.

Related Articles
Next Story