' നിങ്ങളില്ലാതെ ഈ യാത്ര പൂര്‍ണതയില്ല , ഏറെക്കാലത്തെ പ്രണയം' ; ഗോട്ട് നായികയുടെ നിശ്ചയം കഴിഞ്ഞു

നടി പാർവതി നായരുടെ വരൻ വ്യവസായ പ്രമുഖൻ

നടി പാർവതി നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ആശ്രിത് അശോകാണ് പാർവതി നായരുടെ വരൻ. ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി ആണ് ആശ്രിത്.വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് പങ്കുവെച്ചത്.

''എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയില്ല '' എന്നാണ് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് നടി പാർവതി കുറിച്ചത്.

പോസ്റ്റ് ഇട്ടതിന് തൊട്ടുപിന്നാലെ, സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ അടക്കം നിരവധി ആളുകൾ ആണ് ഇരുവർക്കും ആശംസകൾ കമൻ്റുകൾ ആയി നൽകിയത്.

നേരത്തെ ഒരു അഭിമുഖത്തിലാണ് പാർവതി തൻ്റെ വിവാഹ ആലോചനകളെക്കുറിച്ചും പങ്കാളിയെക്കുറിച്ച് തനിക്ക് എങ്ങനെ തോന്നുന്നുവെന്നും തുറന്നുപറഞ്ഞത്. " ജീവിതകാലം മുഴുവൻ നിങ്ങൾക്കൊപ്പം ചെലവഴിക്കാൻ പോകുന്ന വ്യക്തിയെ അറിയേണ്ടത് വളരെ പ്രധാനമാണെന്ന് താൻ കരുതുന്നുവെന്നും, ആശ്രിത്ത് തുടക്കം മുതൽ തൻ്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായിരുന്നു, കാലക്രമേണ, അയാൾ തനിക്ക് പറ്റിയ ആളാണെന്നു മനസ്സിലായെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫെബ്രുവരി ആറിനാകും പാര്‍വതി നായരുടെ വിവാഹം നടക്കുക. ചെന്നൈയില്‍ വെച്ചായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടുണ്ട്.ആശ്രിത് ഹൈദ്രബാദ് സ്വദേശി ആയതിനാൽ വിവാഹം മലയാളി, തെലുങ്ക് പാരമ്പര്യങ്ങൾ സമന്വയിപ്പിക്കുമെന്ന് നടി വെളിപ്പെടുത്തി. കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം.

വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ പാര്‍വതി നായര്‍ നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. മോഡലിംഗിലൂടെയാണ് പാര്‍വതി സിനിമയില്‍ എത്തുന്നത്. അരങ്ങേറ്റം പോപ്പിൻസെന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരം അജിത്തിന്റെ യെന്നൈ അറിന്താല്‍ ഉത്തമ വില്ലൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അന്നാട്ടില്‍ പ്രിയം നേടിയപ്പോള്‍ മലയാളത്തില്‍ ജെയിംസ് ആൻഡ് ആലീസ്, നീരാളി, യക്ഷി, ഫെയ്‍ത്ത്ഫുള്ളി യുവേഴ്‍സ്, നീ കോ ഞാ ചാ, ഡോള്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ കന്നഡ സിനിമയിലും നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു.

Related Articles
Next Story