ഒറ്റ തലയാണെങ്കിലും തനി രാവണൻ ആണ് ഈ വൂഡൂ ... ബറോസ് സിനിമയിലെ ആനിമേറ്റഡ് കഥാപാത്രം എത്തി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ബറോസ് ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അതിനിടയിൽ ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രത്തിന്റെ സന്തതസഹചരിയായ ആനിമേറ്റഡ് കഥാപാത്രമായ 'വൂഡൂ'നെയാണ് മോഹൻലാൽ പരിചയപ്പെടുത്തിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകളിലെല്ലാം വൂഡൂ സജീവ സാന്നിധ്യമായിരുന്നു. ഇന്ന് കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ആയിരുന്നു വൂഡൂവിന്റെ ക്യരക്ടർ മോഹൻലാൽ റിവീൽ ചെയ്തത്. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഇതിനെ മോഹൻലാൽ വിശേഷിപ്പിച്ചത്.

170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണ് ബാറോസ്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം 40 വർഷങ്ങൾക്കിപ്പുറമാണ് ഒരു 3ഡി ചിത്രം മലയാളത്തിൽ എത്താൻ പോകുന്നത്. ഇതിന്റെ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

Related Articles
Next Story