'മോഹൻലാലിനെ തള്ളി പറയുന്നവരും, മമ്മൂട്ടിയെ താങ്ങി നിൽക്കുന്ന മട്ടാഞ്ചേരി ഗ്യാങ്ങും'; റൈഫിൾ ക്ലബ്ബിനെ പറ്റി യൂട്യൂബർ പറയുന്നതിങ്ങനെ....

ഒരു സിനിമ ഇറങ്ങിയാൽ എപ്പോൾ ആളുകൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് അതിന്റെ റിവ്യൂന് വേണ്ടിയാണു. അതുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ റിവ്യൂവേഴ്‌സിന് കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. അതുപോലെ സാമൂഹ്യമാധ്യമത്തിൽ നിരവധി ഫോളോവെഴ്‌സ് ഉള്ള ഒരു റിവ്യൂവേഴ് ആണ് അശ്വന്ത് കൊക്. സിനിമയിലെ കഥാപാത്രത്തിന്റെ വേഷങ്ങളിൽ വന്നു ചിത്രങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങളായും വിമർശങ്ങളും ഒരേപോലെ പറയുന്ന ഒരാളാണ് അശ്വന്ത് കൊക്. എന്നാൽ തനിക്ക് ഇഷ്ടപെടാത്ത അഭിനേതാക്കളുടെ സിനിമളെ പറ്റിയും അഭിനയത്തിന്റെ പറ്റിയും വളരെ മോശമായി തന്നെ വിമർശിക്കാൻ ഒരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം. അത്തരത്തിൽ ഇഷ്ടപ്പെടാതെ സിനിമകളെ ഡീഗ്രേഡ് ചെയ്യാനും, വലിച്ചു കീറാനും ഒട്ടു മടിയില്ലാത്ത ഒരു റിവ്യൂവർ ആണ് അശ്വന്ത് കോക്ക്. അത്തരത്തിൽ പുതിയ ചിത്രമായ റൈഫിൾ ക്ലബ്ബിനെ കുറിച്ച് പറഞ്ഞതാണ് എപ്പോൾ ശ്രെദ്ധ നേടുന്നത്.


ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ശ്യാം പുഷ്ക്കരൻ , ദിലീഷ് കരുണാകരൻ എന്നീ ടീം ഒന്നിച്ച ചിത്രമാണ് റൈഫിൾ ക്ലബ്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. വലിയ താരനിരയും ഒരുപാട് കഥാപാത്രങ്ങളുമായി എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

എന്നാൽ റൈഫിൾ ക്ലബ് സിനിമയുടെ അശ്വന്ത് കൊക്കിന്റെ റിവ്യൂവിലൂടെ കടുത്ത വിമർശങ്ങൾ ആണ് പറയുന്നത്. സിനിമയിൽ മമ്മൂട്ടിയെ പറ്റി പറയുന്ന ഭാഗങ്ങൾ ആണ് അശ്വന്തിനെ ഇതിനു പ്രേരിപ്പിച്ചത്. വളരെ പുച്ഛം കലർന്ന രീതിയിൽ ആണ് ചിത്രത്തിന്റെ റിവ്യൂ അശ്വന്ത് കൊക് പറയുന്നത് . റൈഫിൾ ക്ലബ്ബിൽ മമ്മൂട്ടിയുടെ മൃഗയ എന്ന ചിത്രത്തിന്റെ അഭിനയത്തിന്റെ പറ്റി പറയുന്ന ഒരു രംഗമാണ് വിഷയമായത്. മൃഗയിലെ മമ്മൂട്ടിയുടെ അഭിനയ രീതി ഉൾപ്പെടുത്തിയത് ആണ് പ്രശ്‌നമായത്. തന്റെ റിവ്യൂവിലൂടെ താൻ എല്ലാ സിനിമകളെയും ഒരുപോലെ ആണ് റിവ്യൂ ചെയ്യുന്നതെന്ന് പറയുന്ന അശ്വന്തിന് തന്റെ ഉള്ളിലെ മോഹൻലാൽ ആരാധകനെ ആ സീൻ കണ്ടപ്പോൾ അടക്കാൻ ആയില്ല. പലപ്പോഴും താൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് അശ്വന്ത് കൊക്ക് വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ടാണ് റിവ്യൂവിൽ ''മോഹൻലാലിനെ വല്ലതും പറയുക , മമ്മൂട്ടിയുടെ മൂട് താങ്ങുക ആണെല്ലോ മട്ടാഞ്ചേരിക്കാരുടെ പരുപാടി'' എന്ന് അശ്വന്ത് കൊക്ക് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സംസാരമായ ''മട്ടാഞ്ചേരി ഗ്യാങ് '' ആണ് ആഷിഖ് അബു, അമൽ നീരദ്, ശ്യാം പുഷ്ക്കരൻ , ദിലീഷ് പോത്തൻ , സൗബിൻ ഷാഹിർ തുടങ്ങിയവർ എല്ലാം. മട്ടാഞ്ചേരി ഗ്യാങ്ങിന്റെ തലവനായി കാണുന്നത് ആഷിഖ് അബുവിനേയും ആണ്. സിനിമയിൽ അതുകൊണ്ട് മമ്മൂട്ടിയുടെ റഫറൻസ് വെച്ചത് മനഃപൂർവം എന്നാണ് തന്റെ റിവ്യൂവിലൂടെ അശ്വന്ത് കൊക് പറഞ്ഞു വെയ്ക്കുന്നത്. ഉദാഹരണമായി ദിലീഷ് പോത്തന്റെ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ ഇത്തരമൊരു രംഗവും അശ്വന്ത് പറയുന്നുണ്ട്.


റിവ്യൂവിനെ വിമർശിച്ചും അനുകൂലിച്ചും വീഡിയോയ്ക്ക് കമെന്റ് ലഭിക്കുന്നുണ്ടെകിലും കൂടുതലും അനുകൂലിച്ചാണ്.ഒരു നടന്റെ ആരാധകരെ ചൊടിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ തന്റെ റിവ്യൂവിലൂടെ പ്രചരിപ്പിക്കുന്നത് ശെരിയല്ല എന്ന കാര്യം പോലും അറിയാത്ത ആളാണ് സിനിമ റിവ്യൂ യഥാർത്ഥത്തിൽ ചെയ്യുന്നതെന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് .

Related Articles
Next Story