കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, എന്നെ അബ്യൂസ് ചെയ്തു :ബാലയ്‌ക്കെതിരെ ഡോ.എലിസബത്ത് ഉദയൻ

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ രണ്ടാം ഭാര്യ ഡോ. എലിസബത്ത് ഉദയൻ രംഗത്ത്. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെയാണ് നടനെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രംഗത്ത് എത്തിയത്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടയാണ് എലിസബത്ത് ഉദയൻ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ വിവാഹത്തെക്കുറിച്ചടക്കം സംസാരിച്ചിരുന്നു.കിടപ്പു മുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചുവെന്നും എലിസബത്ത് സമൂഹ മാധ്യമത്തില്‍ കുറിച്ചു.ബാലയുടെ ഗുണ്ടകളേയും മുമ്പ് നടത്തിയ ഭീഷണികളും ഓർക്കുമ്പോൾ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്നും എലിസബത്ത് കുറിപ്പിൽ പറയുന്നു.
'ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന സമയത്തുതന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്.പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ട് . വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു.അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം ഒന്നും പുറത്തു പറയാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു. ജാതകത്തിലെ പ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് ബാലയും അമ്മയും പറഞ്ഞതായും എലിസിബത്ത് കുറിപ്പിൽ പറയുന്നു.
കോകിലയെ വിവാഹം ചെയ്യും മുമ്പ് രണ്ടര വർഷത്തോളം ബാലയുടെ ജീവിത പങ്കാളിയായിരുന്നു എലിസബത്ത്. നടൻ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോൾ ശുശ്രൂഷിച്ചതും എലിസബത്തായിരുന്നു. പോസ്റ്റ് വൈറലായതോടെ എലിസബത്തിനെ അനുകൂലിച്ചും പ്രശംസിച്ചും നിരവധി ആളുകൾ ആണ് കമെന്റ് ചെയ്യുന്നത്. ഇത്തരമൊരു കരയാം പുറത്തു പറഞ്ഞതിൽ എലിസബത്തിനെ പ്രശംസിക്കുന്നവരും ഉണ്ട്.
കഴിഞ്ഞ ദിവസം ബാലയും ഭാര്യ കോകിലയും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളെ ഇനി ഉപദ്രവിക്കരുതെന്നും, ഒരു അച്ഛനാകാൻ പോകുകയാണ് താനെന്നും ബാല വെളിപ്പെടുത്തിയിരുന്നു. ഈ വിഡിയോയിൽ വന്ന ഒരു കമെന്റാണ് എലിസബത്തിന്റെ പോസ്റ്റിനു പിന്നിലെ കാരണം.