ടൈഗറിന്റെ ഭാഗി 4 ഫസ്റ്റ് ലുക്ക് പുറത്ത് ; 'റീമേയ്ക്ക് വുഡ്' തിരിച്ചെത്തുമോ?

. രൺബീർ കപൂർ ചിത്രമായ അനിമലിന്റെ കോപ്പി ചെയ്താണ് എന്ന തരത്തിലുള്ള ട്രോളുകൾ ചിത്രം നേരിടുന്നുണ്ട്

ബോളിവുഡിന്റെ ഫിറ്റ്നസ് സ്റ്റാർ എന്നറിയപ്പെടുന്ന ടൈഗർ ഷറഫ് ഭാഗി എന്ന ചിത്രവുമായി വീണ്ടും എത്തുന്നു. ടൈഗറിന്റെ തന്നെ ഹിറ്റ് ചിത്രമായ 'ഭാഗി'യുടെ 4മത് ഭാഗത്തിന്റെ ഔദ്യോഗിക വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവർത്തകർ ഈ കാര്യം അറിയിച്ചത് .ഒരു കയ്യിൽ വാളും മറ്റൊരു കയ്യിൽ മദ്യക്കുപ്പിയും പിടിച്ചു, ചോര തെറിച്ച ശരീരവുമായി ബാത്‌റൂമിൽ ഇരിക്കുന്ന ടൈഗറിനെയാണ് പോസ്റ്ററിൽ കാണുന്നത്. പോസ്റ്ററിന് പിന്നാലെ ചിത്രത്തിൽ ടൈഗറിന്റെ വക ഒരു മാസ്സ് അവതരണം പ്രതീഷിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയ്ലറിനായി ആരാധകർ ആവേശത്തിലാണ്.കന്നഡ ഇൻഡസ്ട്രിയിൽ സംവിധായകനായ ഹർഷ് ആണ് ഭാഗി 4 സംവിധാനം ചെയ്യുന്നത്.ചിത്രം 2025 സെപ്‌റ്റംബർ 5ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ .ഭാഗി എന്ന ചിത്രത്തിലൂടെയായിരുന്നു ടൈഗറിന്റെ ആക്ഷനിലേക്കുള്ള രംഗപ്രേവേശനം നടന്നത്.

2016ൽ ആയിരുന്നു ഭാഗി:1 ഇറങ്ങിയത്. ശ്രെദ്ധ കപൂർ ആയിരുന്നു ചിത്രത്തിലെ നായിക. ജയം രവിയും ശ്രെയ സരണും അഭിനയിച്ചു 2005ൽ പുറത്തിറങ്ങിയ 'മഴയ്' എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കായിരുന്നു ഈ ചിത്രം. അതിനു ശേഷം അദിവി സെഷിന്റെ 'ക്ഷണം' എന്ന തെലുങ്ക് ചിത്രം റീമേയ്ക്ക് ചെയ്തതായിരുന്നു ഭാഗി :2 എന്ന പേരിൽ 2018ൽ പുറത്തിറങ്ങിയത്. ദിഷ പട്ടാണിയായിരുന്നു ചിത്രത്തിലെ നായിക. അതിനു ശേഷം 2012ൽ പുറത്തിറങ്ങിയ 'വേട്ടൈ' എന്ന തമിഴ് ചിത്രമായിരുന്നു 'ഭാഗി 3 'ആയി എത്തിയത്. ഇനി 'ഭാഗി 4' എന്ന പേരിൽ എത്തുന്നത് ഏത് ചിത്രമായിരിക്കുമെന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. അടുത്തിടെ ഇറങ്ങിയ ടൈഗറിന്റെ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വലിയ ചാനലങ്ങൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല. 2021 മുതൽ ഇറങ്ങിയ ചിത്രങ്ങളായ ഹീറോപാന്റി 2,ഗണപത്, ബെഡ് മിയ ചോട്ടെ മിയ എന്നിവയെല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗി :4 ൽ ആണ് ടൈഗറിന്റെ ആരാധകർ പ്രതീക്ഷ നൽകുന്നത്.

എന്നാൽ പ്രെഖ്യാപനത്തിനു ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങൾ ചിത്രം നേരിടുന്നുണ്ട്. രൺബീർ കപൂർ ചിത്രമായ അനിമലിന്റെ കോപ്പി ചെയ്താണ് എന്ന തരത്തിലുള്ള ട്രോളുകൾ ചിത്രം നേരിടുന്നുണ്ട് . മറ്റു ഭാഷകളിലെ ചിത്രങ്ങൾ റീമേയ്ക്ക് ചെയ്ത വന്നിരുന്ന ഭാഗി ഫ്രാൻഞ്ചൈസിയിൽ , മറ്റേത് ചിത്രമാണ് അടുത്തതായി റീമേയ്ക്ക് ചെയ്യുന്നതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കൂടാതെ അടുത്തിടെ വമ്പൻ ഹൈപ്പിൽ മൾട്ടി സ്റ്റാർ അണിനിരന്ന 'സിങ്കം എഗൈൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളെല്ലാം ബോളുവുഡ് ഇൻഡസ്ട്രിയിൽ പരാജയമാണ് നേരിട്ടത്. ആ പട്ടികയിലേക്ക് അടുത്ത ചിത്രം കൂടി എന്ന തരത്തിലുള്ള ട്രോളുകളും ചിത്രം നേരിടുന്നുണ്ട്.

Related Articles
Next Story