റേസിംഗ് സീസൺ കഴിയുന്നതുവരെ, ഞാൻ സിനിമകളിൽ സൈൻ ചെയ്യില്ല: അജിത് കുമാർ

24H ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് അജിത് കുമാർ. ജനുവരി 11 മുതൽ 12 വരെ നടക്കുന്ന മത്സരത്തിൽ തന്റെ ടീം അംഗങ്ങൾക്ക് ഒപ്പം പങ്കെടുക്കാൻ ഇരിക്കെ അജിത് കുമാർ നൽകിയ അഭിമുഖമാണ് എപ്പോൾ ശ്രെദ്ധ നേടുന്നത്.

റേസിംഗിനോടുള്ള അഭിനിവേശം പിന്തുടരുന്നതിനൊപ്പം സിനിമയും ഒരേപോലെ കൊണ്ടുപോകാനുള്ള പദ്ധതികളും താരം വെളിപ്പെടുത്തി. “ഒരു റേസർ എന്ന നിലയിൽ മാത്രമല്ല, ഒരു ടീം ഉടമ എന്ന നിലയിലും മോട്ടോർസ്പോർട്സ് പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. റേസിംഗ് സീസൺ കഴിയുന്നതുവരെ, ഞാൻ സിനിമകളിൽ സൈൻ ചെയ്യില്ല''- താരം പറയുന്നു.

ഒക്ടോബറിനും മാർച്ചിനുമിടയിൽ റേസിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് താൻ

സിനിമകളിൽ അഭിനയിക്കുമെന്നും താരം പറയുന്നു.

ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉൾക്കൊള്ളുന്നതിനായി പ്രൊഡക്ഷൻ കമ്പനികൾ തൻ്റെ റേസിംഗ് സെഷനുകളും പരിശീലന സെഷനുകളും ക്രമീകരിക്കാൻ ആവശ്യപ്പെടുന്നുണ്ടോയെന്നും കരാറിൽ എന്തെങ്കിലും നിർദ്ദിഷ്ട നിബന്ധനകൾ ഉൾപ്പെടുത്തുന്നുണ്ടോയെന്നും അജിത് കുമാറിനോട് ചോദിക്കുമ്പോൾ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും പറയേണ്ടതില്ല” എന്നായിരുന്നു താരത്തിൻ്റെ മറുപടി.

കഴിഞ്ഞ ദിവസം റേസിംഗ് മത്സര പരിശീലനത്തിനിടെ അജിത്തിന് അപകടം ഉണ്ടായിരുന്നു. എന്നാൽ താരം പരുക്കുകൾ ഒന്നും ഇല്ലാതെ അത്ഭുതകരമായ രക്ഷപ്പെട്ടിരുന്നു.

ദുബായിൽ നടക്കുന്ന എൻഡുറൻസ് റേസിൽ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയൂക്സ്, കാമറൂൺ മക്ലിയോഡ് എന്നിവർ പങ്കെടുക്കും.

അജിത് കുമാറിൻ്റെ പുതിയ തമിഴ് സിനിമയായ വിടമുയാർച്ചി 2025 പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പുതുക്കിയ തീയതി ഇതുവരെ പുറത്തു വന്നിട്ടില്ല. തൃഷയാണ് ചിത്രത്തിലെ നായിക.

Related Articles
Next Story