എന്റെ പ്രിയതമന് " നവംബർ 29-ന്.
മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എന്റെ പ്രിയതമന് " നവംബർ ഇരുപത്തിയൊമ്പത്തിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെം സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു.കെ ജെ യേശുദാസ്, ജാനകി,കെ എസ് ചിത്ര എന്നിവരാണ് ഗായകർ.എഡിറ്റർ -കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീ കുമാർ,കല-മധു രാഘവൻ,മേക്കപ്പ്-ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ,സ്റ്റിൽസ്-മോഹൻ സുരഭി,പരസ്യകല-രമേശ് എം ചാനൽ,കൊറിയോഗ്രാഫി-അഖില മനു ജഗത്,ആക്ഷൻ-റൺ രവി,ഡിഐ- മഹാദേവൻ,സൗണ്ട്-ഹരികുമാർ.