‘എആർഎം’; മമിതയോട് നന്ദി പറഞ്ഞ് ടൊവിനോ

tovino thanks for dubbing ajayate randam moshaam

‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഇറങ്ങിയതിനു പിന്നാലെ മമിത ബൈജുവിനോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിത ബൈജുവാണ്.

മമിതയും ഈ സിനിമയുടെ ഒരു ഭാഗമായിരുന്നു. തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്. ഏറെ കൃത്യതോടെയായിരുന്നു ഡബ്ബിങ് നിർവഹിച്ചത്.

‘‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു.’’–യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

Related Articles
Next Story