വിടമുയാർച്ചിയ്ക്ക് ശേഷം അജിത്തിന്റെ നായികയായി വീണ്ടും തൃഷ !

വിടമുയാർച്ചിയിൽ അജിത് കുമാറിനൊപ്പം നായികയായി എത്തിയതിനുശേഷം തൃഷ കൃഷ്ണൻ ഗുഡ് ബാഡ് അഗ്ലിയിൽ വീണ്ടും സൂപ്പർസ്റ്റാറിനൊപ്പം നായികയായി അഭിനയിക്കുന്നു.അജിത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ആക്ഷൻ-കോമഡി മാസ്സ് എന്റെർറ്റൈനെർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
ചിത്രത്തിൽ നേരത്തെ തന്നെ തൃഷ കൃഷ്ണനെ നായികയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ അപ്ഡേറ്റ് ആയി ഒരു വീഡിയോ ഗ്ലിംപ്സ് പോസ്റ്റിലൂടെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ്. രമ്യ എന്നാണ് തൃഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വിടാമുയർച്ചിക്ക് ശേഷം വീണ്ടും അജിത്-തൃഷ കൂട്ടുകെട്ട് ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. കാമിയോ റോളിൽ ആയിരിക്കും സിമ്രാൻ ചിത്രത്തിൽ എത്തുക.
വിശാൽ - എസ് ജെ സൂര്യ ഒന്നിച്ച മാർക്ക് ആൻ്റണിയുടെ വലിയ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണിത് . ചിത്രം ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുനിൽ, പ്രസന്ന, അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അതിനോടൊപ്പം മലയാളി താരമായ നസ്ലെൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മൈത്രി മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടമുയാർച്ചിയിൽ അജിത് കുമാർ ഏറ്റവും പുതിയ ചിത്രം. 2 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്. കുർട്ട് റസ്സൽ അഭിനയിച്ച അമേരിക്കൻ സിനിമ ബ്രേക്ക്ഡൗണിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിടമുയാർച്ചി.
കമൽഹാസൻ നായകനാകുന്ന തഗ് ലൈഫ്, ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള വിശ്വംഭര, സൂര്യ 45 എന്നിവയുൾപ്പെടെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ആവേശകരമായ ലൈനപ്പ് തൃഷ കൃഷ്ണനുണ്ട്.