തൃഷ സിനിമവിട്ട് രാഷ്ട്രീയത്തിലേക്കില്ല .അഭ്യൂഹങ്ങൾ വെറും ഗോസ്സിപ്പുകളെന്ന് വ്യക്ത്തമാക്കി അമ്മ .
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിജയ്
ചലച്ചിത്രതാരം തൃഷ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന വാർത്തകളെ നിഷേധിച്ച് തൃഷയുടെ അമ്മ ഉമ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് നടൻ വിജയ് സിനിമവിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്കെത്തുന്നു എന്ന തരത്തിലുള്ള വർത്തകൾ പ്രചരിച്ചിരിച്ചിരുന്നു. തമിഴ് ചലച്ചിത്ര നിരീക്ഷകനായ വി പി അനന്തനാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെപ്പറ്റി തന്റെ അമ്മയോട് പറയുകയും അമ്മയുമായി വഴക്കിടുകയും ചെയ്തുവെന്ന തരത്തിലായിരുന്നു അനന്തന്റെ പരാമർശം. എന്നാൽ ഇപ്പോഴാ വർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ. പുറത്തുവരുന്നത് വെറും ഗോസിപ്പുകളാണെന്നു പറഞ്ഞാണ് താരത്തിന്റെ അമ്മ വാർത്തകളെ നിഷേധിച്ചത്. എന്നാൽ ഇതുവരെയും തൃഷ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ഇന്നും കാഴ്ചയിലെ യുവത്വം അതുപോലെ നിലനിർത്തുന്ന നായികമാരിൽ ഒരാളാണ് തൃഷ. ടൊവീനോ ചിത്രം ഐഡന്റിറ്റിയാണ് മലയാളത്തിൽ തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. അജിത്തിനൊപ്പം അഭിനയിച്ച വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് തൃഷയുടെ പദ്ധതിയെന്ന വാർത്തകള്‍ പ്രചരിക്കുമ്പോള്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പാണ് വിജയുടെ ലക്ഷ്യം. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയുമായി അടുത്ത സൗഹൃദമാണ് തൃഷയ്ക്കുള്ളത്. ഈ അടുത്ത കാലത്തായി ഇരുവരുടെയും സൗഹൃദവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ്ടാഗും അതിനുശേഷം വ്യാപകമായി. വിജയുടെ ഭാര്യയാണ് സംഗീത. വിജയുടെയും ത്രിഷയുടെയും സൗഹൃദത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്ന സാഹചര്യത്തിൽ വിജയ്ക്കുപിന്നാലെ തൃഷയും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് ഉറപ്പിക്കുകയാണ് പലരും. വാർത്തകളെ നിഷേധിച്ചുകൊണ്ടുള്ള തൃഷയുടെ അമ്മയുടെ പ്രതികരണം പുറത്തുവന്നെങ്കിലും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.