കീർത്തി സുരേഷിന്റെ വിവാഹത്തിൽ വൈറലായി തൃഷയുടെ ലുക്ക്

നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹത്തിന് ശേഷം പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. ഡിസംബർ 12നു ആണ് ഇരുവരും വിവാഹിതരായത്. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങ് വളരെ സ്വകാര്യാമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ ഇപ്പോൾ വിവാഹ ചടങ്ങിൽ എത്തിയ സെലിബ്രിറ്റി സുഹൃത്തുക്കളുടെ ചിത്രങ്ങളാണ് ശ്രെദ്ധ നേടുന്നത്. നടി തൃഷ ചടങ്ങിൽ പങ്കെടുത്ത കാര്യം നേരത്തെ വൈറലായിരുന്നു. സംവിധായകൻ ആറ്റ്ലിക്കും ഭാര്യ പ്രിയക്കുമൊപ്പം സെൽഫി എടുക്കുന്ന കല്യാണി പ്രിയദർശന്റെയും തൃഷയുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധയാകർഷിക്കുന്നത്.

കല്യാണി പ്രിയദർശൻ ആണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പിസ്ത ഗ്രീൻ ഡിസൈനർ സാരിയാണ് തൃഷ ഉടുത്തിരിക്കുന്നത്. ചിത്രത്തിൽ വളരെ സുന്ദരിയായി ആണ് താരം പ്രത്യക്ഷപെടുന്നത്. പ്രിയ ആറ്റ്‌ലി തൻ്റെ ഭർത്താവിൻ്റെ എത്തിനിക് ലുക്കിൽ ബീജ്, ലാവെൻഡർ സാരി ആണ് ഉടുത്തിരിക്കുന്നത് . കൂടാതെ, പച്ച നിറത്തിലുള്ള സാരിയിൽ കല്യാണിയുടെ ലുക്കും അതിമനോഹരം ആണ് .

കീർത്തിയുടെയും ആന്റണിയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ യാത്ര നടത്തിയതിൽ വിജയും തൃഷയും കടുത്ത വിവാദങ്ങൾ നേരിടുന്ന സമയത്താണ് ഈ ചിത്രം കൂടുതൽ ശ്രെദ്ധ നേടുന്നത്.

Related Articles
Next Story