TVK അധ്യക്ഷൻ വിജയ്ക്ക് ഇനി "വൈ" കാറ്റഗറി സുരക്ഷ

തമിഴകം വെട്രി കഴകം അധ്യക്ഷനായി രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച നടൻ വിജയ്ക്ക്
'വൈ" കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. അടുത്തിടെ ചിലർ എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്‌ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശം ആയിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം. ഇതിനെ തുടർന്നാണ് വിജയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷാ ഒരുക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്ത്തമാക്കുന്നത്. ഇന്റലിജൻസ് ബ്യുറോ സർക്കാരിന് സമർപ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ദി ന്യൂസ് മിനിറ്റ് ആണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. സംഭാഷണവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.
കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടി ആരംഭിച്ചത്. പാർട്ടി രണ്ടാം വര്ഷത്തിലേക്കെത്തുമ്പോൾ അടുത്ത തെരഞ്ഞെടുപ്പാണ് വിജയുടെ ലക്‌ഷ്യം. വിജയ് തന്റെ പാർട്ടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തികൊണ്ട് തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ശ്രമങ്ങൾക്ക് സമാനമായി സംസ്ഥാനവ്യാപകമായി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത് റോഡ് ഷോയുടെ കൃത്യമായ തീയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിജയയുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് 'വൈ' കാറ്റഗറി സുരക്ഷ നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഈ സുരക്ഷാ ക്രമീകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്,
8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘമാണ് വിജയ്ക്ക് സുരക്ഷാ ഒരുക്കുന്നത്. തമിഴ് നാട്ടിനുള്ളിൽ മാത്രമേ ഇത്തരമൊരു സുരക്ഷാ ഉറപ്പാക്കൂ എന്നാണ് ലഭിക്കുന്ന സൂചന.