വിവാഹം കഴിഞ്ഞിട്ട് രണ്ടരവർഷം; നയൻതാര-വിഘ്നേഷ് വിവാഹ ആൽബം ഉടൻ റിലീസ്
നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി എന്നിവരടക്കം വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന് മാത്രമായിരുന്നു ചടങ്ങിന്റെ വീഡിയോ ചിത്രീകരണ അവകാശം. ഈ വിവാഹ ഡോക്യുമെന്ററിയുടെ റിലീസമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍.
80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിവാഹവീഡിയോയുടെ റിലീസ് ഉടനുണ്ടാവുമെന്നാണ് വിവരം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക. ദമ്പതികളുടെ പ്രണയയാത്രയും ഇരുവരുടേയും ജീവിതയാത്രയും വിവാഹത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സും ഉള്‍പ്പെടെ വീഡിയോയില്‍ ഉണ്ടാവും.
വാടകഗര്‍ഭപാത്രത്തിലൂടെ ദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2022-ലാണ് കുടുംബത്തിലേക്ക് പുതിയ അതിഥികള്‍ എത്തിയത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ദമ്പതിമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.