അഭിനയം പഠിപ്പിക്കാൻ ഇനി ഉലകനായകൻ ; അഭിനയ സ്കൂൾ തുറക്കുന്നതിന്റെ ആലോചനയിൽ താരം

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ. ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു കരിയറിൽ ഇത്രയേറെ മികച്ച വേഷങ്ങൾ. കമൽ ഹാസനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും അഭിനയ പാഠമാക്കിയ നിരവധി അഭിനേതാക്കളൂം സംവിധായകരും പിന്നീട് സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. കമൽ ഹാസൻ പര്യവേക്ഷണം ചെയ്യാത്ത ഒരു വിഭാഗമില്ല. ഇപ്പോൾ അഭിനയത്തിന്റെ ഓരോ പാഠങ്ങളും പഠിപ്പിച്ചുകൊടുക്കാൻ ഒരു അഭിനയ സ്കൂൾ തുറക്കുന്നതിന്റെ ആലോചനയിലാണ് താരം.

ചെന്നൈയിൽ നടന്ന FICCI MEBC സൗത്ത് പരിപാടിയിൽ സംസാരിക്കവെ ആണ് കമൽ ഹാസൻ ഈ ആശയം പങ്കുവെച്ചത്. എന്നാൽ തൻ്റെ കാലഘട്ടത്തിലെ രീതികൾ പരിഗണിക്കുമ്പോൾ ൻ്റെ പഠിപ്പിക്കലുകൾ ആധുനിക സിനിമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അത് യുവ അഭിനേതാക്കളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഭയപെടുന്നതായും

കമൽ ഹാസൻ പറഞ്ഞു. ഈ പ്രക്രിയയിൽ, പഠിപ്പിക്കുന്നതിൻ്റെ മറവിൽ താൻ സ്വയം ഒരു വിദ്യാർത്ഥിയായി മാറിയേക്കാം എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

''ഭാവിയിലെ ഒരു നടൻ്റെ വളർച്ചയിൽ എനിക്ക് ഇടപെടാൻ കഴിയില്ല, കാരണം എന്റെ കാലത്തെ അഭിനയം വേറെയാണ്. എൻ്റെ മുൻഗാമിയുടെ അഭിനയം എനിക്ക് എങ്ങനെ പ്രയോജനപ്പെട്ടോ അത് പോലെ മാത്രമേ മറ്റൊരു നടന് ഇത് ഉപയോഗപ്രദമാകൂ. ആ അഭിനയം കൃത്യമായി പകർത്തി ആരിൽ നിന്നാണ് ഞാൻ അത് പഠിച്ചതെന്ന് അറിയാത്ത പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിയില്ല. ഒരു ആക്ടിംഗ് സ്കൂൾ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പഠിപ്പിക്കുക എന്ന വ്യാജേന വിദ്യാർത്ഥികൾക്കൊപ്പം ഇരുന്നു പഠിക്കും അതായിരിക്കും നടക്കുക. '' -താരം പറയുന്നു.അതിനോടൊപ്പം ലോസ് ഏഞ്ചൽസിൽ ഒരു അഭിനയ സ്കൂളിൽ താൻ ആരാണെന്നു കൂടെ പറയാതെ അജ്ഞാതനായി പഠിച്ച ഒരു സംഭവം താരം പങ്കുവെച്ചു. പിന്നീട് തൻ ആരാണെന്നു അവരിൽ ഒരാൾ തിരിച്ചറിക്ക്യയും, അതിനു ശേഷം അവിടുന്ന് മടങ്ങേണ്ടി വന്ന കാര്യവും താരം പറയുന്നു.

കമൽ ഹാസന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ എല്ലാം തന്നെ ശ്രദ്ധേയമായതാണ്.

അവയിൽ, തഗ് ലൈഫ് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകൾ ആണ് ഉണ്ടാക്കുന്നത്.

ഇന്ത്യൻ 2 പരാജയപ്പെട്ടെങ്കിലും താമസിയാതെ ഇന്ത്യൻ 3 ആയി താരം എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles
Next Story