നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

Ullas Pandalm

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.

ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെ.

Related Articles
Next Story