Begin typing your search above and press return to search.
'ദുരിതത്തിൽപ്പെട്ടവർക്ക് സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ' : വയനാട് ദുരന്തത്തില്‍ ഉണ്ണി മുകുന്ദന്‍
unni mukundan reacts wayanad landslide
വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദുരിതത്തിൽപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാൻ തങ്ങളാൽ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
"വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക", എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം #staysafe എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.
Next Story