അസ്വസ്ഥയായി ഉർവ്വശി റൗട്ടേല, ബാലകൃഷ്ണയുടെ കോമാളിത്തരങ്ങൾ കണ്ടു വിമർശിച്ചു സോഷ്യൽ മീഡിയ

അടുത്തിടെ ഇറങ്ങിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഡാകു മഹാരാജ. സൗത്ത് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം മോഡലും നടിയുമായ ഉർവശി റൗട്ടേല ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടന്ന പാർട്ടിയിൽ ചിത്രത്തിലെ വൈറലായ ദാബിദി ദിബിദി ഗാനം ഇരുവരും പുനർനിർമ്മിക്കുന്ന വീഡിയോ ഇപ്പോൾ വിവാദങ്ങളുടെ ഭാഗമായിരിക്കുകയാണ്.

ചിത്രത്തിൻ്റെ ബോക്‌സ് ഓഫീസ് വിജയം ആഘോഷിക്കാൻ പങ്കിട്ട വീഡിയോയിൽ, ബാലകൃഷ്ണയ്‌ക്കൊപ്പം ഗാനത്തിൻ്റെ സിഗ്നേച്ചർ ഹുക്ക് സ്റ്റെപ്പ് അവതരിപ്പിക്കുമ്പോൾ അസ്വസ്ഥയായി ഉർവ്വശി ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ പെരുമാറ്റം ആണ് ഇതിനു കാരണമെന്നാണ് പ്രേക്ഷക പ്രതികരണം.ബാലകൃഷ്ണയുടെ പെരുമാറ്റത്തെ പലരും വിമർശിച്ചു, കളിയാക്കിയുമുള്ള കമൻ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞിരിക്കുകയാണ്. “ബാലകൃഷ്ണയുടെ കോമാളിത്തരങ്ങൾ കാണാൻ എന്തിനാണ് ശ്രമിക്കുന്നത്? ” എന്നായിരുന്നു ഒരു കമെന്റ്.


നേരത്തെ തന്നെ ചിത്രത്തിലെ ദാബിദി ദിബിദി ഗാനത്തിന്റെ നൃത്തച്ചുവടുകളുടെ പേരിൽ വിവാദങ്ങൾ ഉണ്ടായതായിരുന്നു. ശേഖർ മാസ്റ്ററാണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.''യുവതിയായ പെൺകുട്ടി മുത്തച്ഛനൊപ്പം നൃത്തം ചെയ്യുന്നു!!” എന്നായിരുന്നു ഗാനത്തിന് ലഭിച്ച കമന്റ് . അതോടൊപ്പം നൃത്തച്ചുവടുകൾ വളരെ മോശമാണെന്നും ഉള്ള കമെന്റുകളും ലഭിച്ചിരുന്നു. ഉർവശിയും നന്ദമൂരി ബാലകൃഷ്ണയും തമ്മിലുള്ള കെമിസ്ട്രിയുടെ അഭാവത്തിൽ പ്രശ്‌നം ഉന്നയിക്കുന്നവർ ഉണ്ടായിരുന്നു.

20 മില്യൺ വ്യൂസ് അമ്മു യൂട്യൂബിൽ ഈ ഗാനത്തിന് ലഭിച്ചത്. ഡാകു മഹാരാജ് റിലീസ് ചെയ്ത ആദ്യ ദിവസം 56 കോടി രൂപ നേടിയിരുന്നു.ബോബി കൊല്ലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

Related Articles
Next Story