വരുൺ ധവാൻ ചിത്രത്തിൽ അഥിതി വേഷം ചെയ്യാൻ 'ഭായിജാൻ'
വരുൺ ധവാൻ പുതിയ ചിത്രം ബേബി ജോണിൽ അഥിതി വേഷം ചെയ്യാൻ സൽമാൻ ഖാൻ
സംവിധായകൻ അറ്റ്ലിയുടെ നിർമ്മാണ കമ്പിനിയുടെ നിർമ്മാണത്തിൽ വരുൺ ധവാൻ്റെ വരാനിരിക്കുന്ന ആക്ഷൻ-പായ്ക്ക്ഡ് സിനിമ ബേബി ജോണിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു എന്ന് റിപോർട്ടുകൾ . ചിത്രത്തിലെ സൽമാൻ ഖാന്റെ രംഗങ്ങൾമുംബൈയിൽ ചിത്രീകരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ജവാൻ സംവിധായകൻ ആറ്റ്‌ലിയാണ് സൽമാൻ ഖാന്റെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയുന്നത് .അറ്റ്ലിയുടെ തന്നെ തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേയ്ക്ക് ആണ് ബേബി ജോൺ . തമിഴ് സംവിധായകനായ കാലിസിന്റെ ആദ്യ ഹിന്ദി ആണ് ബേബി ജോധ് സംവിധാനം ചെയ്യുന്നത്.. കുറച്ച് മാസങ്ങൾക്കു മുൻപ് സിനിമയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങിയിരുന്നു . ഇത് ആരാധകർക്കിടയിൽ ചിത്രത്തിന് ഒരുപാട് പ്രതിക്ഷകൾ നൽകിയിരുന്നു . ചിത്രത്തിന്റെ ഹൈപ്പ് കൂട്ടാൻ ഇതിനു സാധിച്ചു .ഇപ്പോഴിതാ, സൽമാൻ ഖാൻഅതിഥി വേഷത്തിൽ എത്തിയതോടെയാണ് ഈ ഹൈപ്പ് വീണ്ടും ഉയർന്നു.ഈ അതിഥി വേഷം സൽമാന്റെ ഫുൾ-ഓൺ മാസ്സ് കഥാപാത്രം അരികുമെന്നാണ് താരത്തിന്റെ ആരാധകർ കരുതുന്നത് . അറ്റ്‌ലി രംഗങ്ങൾ സംവിധാനം ചെയ്യുക മാത്രമല്ല, ഈ സീക്വൻസ് എഴുതുകയും ചെയ്‌തതായും റിപ്പോർട്ടുണ്ട്.ചിത്രത്തിൽ കീർത്തി സുരേഷ് , വാമിക ഗബ്ബി , സാനിയ മൽഹോത്ര , ജാക്കി ഷെറോഫ് എന്നിവരാണ് മറ്റു പ്രധാന വേഷം എത്തുന്നത്. സ് താമനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.